കൊച്ചി: എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച മലപ്പുറം മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹാരിസ് മുതൂറിനെതിരായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ടീച്ചറുടെ പോസ്റ്റ് വൈറല്‍. വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയവാദിയാക്കി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുപിടിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീക്കുമെന്നും ശശികലടീച്ചര്‍ പറഞ്ഞിരുന്നു. ഇത് ബംഗ്ലാദേശും പാകിസ്ഥാനും അല്ല ഇത് ഭാരതമാണെന്നും ശശികല ടീച്ചര്‍ ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. വെള്ളാപ്ഫള്ളി നടേശനെതിരെ നീക്കം ഉണ്ടായാല്‍ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകുമെന്നും ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു.
.
ഇതാണ് ശശികല ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്:
“മോനെ ഹാരിസേ
കൊള്ളാലോ പൂതി ?
മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു
അവർ അവഗണിക്കപ്പെടുന്നു
എന്നൊക്കെ വെച്ചു കീച്ചുമ്പോൾ തന്റെ സൗസറിന്റെ കീസേല് കായില്ലായിരുന്നോടോ കരി ഓയില് മാങ്ങാനും പുരസ്കാരം കൊടുക്കാനും
കോൺഗ്രസ്സ് കുപ്പായമിട്ട ലീഗരേ
ഇത് പാക്കിസ്ഥാനല്ല
ബംഗ്ലാദേശല്ല
ഭാരതമാണ്.
തനിക്ക് ഒരു ഹിന്ദു നേതാവിന്റെ മുഖത്ത് കരി ഓയിൽ ഒഴിപ്പിക്കാനുള്ള ധൈര്യമുണ്ട് അല്ലേ ?
എങ്കിലതൊന്നു കാണട്ടേ !
എണ്ണത്തിന്റെ വണ്ണം കണ്ട ഹാലാണെങ്കി…. മാണ്ട മോനെ മാണ്ട ന്നു തന്നേ പറയാനുള്ളു”
















