Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ വിശ്വാസികളേയും ക്രിസ്ത്യന്‍ മതത്തേയും വേട്ടയാടിയിരുന്നു എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞപ്പോള്‍ അത് വാട്സാപ് യൂണിവേഴ്സിറ്റിയാണെന്ന് മുന്‍മന്ത്രി ശൈലജ ടീച്ചര്‍ കളിയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 12:13 am IST
in Kerala
അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)

തിരുവനന്തപുരം: സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ വിശ്വാസികളേയും ക്രിസ്ത്യന്‍ മതത്തേയും വേട്ടയാടിയിരുന്നു എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞപ്പോള്‍ അത് വാട്സാപ് യൂണിവേഴ്സിറ്റിയാണെന്ന് മുന്‍മന്ത്രി ശൈലജ ടീച്ചര്‍ കളിയാക്കിയിരുന്നു. പക്ഷെ ഇത് തെറ്റാണ്. അല്‍ഫോണ്‍സ് കണ്ണന്താനം 1979 ബാച്ചിലെ ഐഎഎസുകാരനാണ്. ചരിത്രം പഠിക്കാതെ ഐഎഎസ് കിട്ടില്ലെന്ന് അറിയുക.

ഇനി കാര്യത്തിലേക്ക് കടക്കാം. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ക്രിസ്ത്യന്‍ സമുദായത്തേയും ക്രിസ്ത്യാനികളേയും വേട്ടയാടിയിരുന്നു. കാരണം കമ്മ്യൂണിസം എന്നത് ഒരു നിരീശ്വരവാദ രാഷ്‌ട്രീയ പ്രസ്ഥാനമാണ്. അതിന് സിദ്ധാന്തം പകര്‍ന്ന കാറല്‍ മാര്‍ക്സ് എഴുതിയത് മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്നാണ്. സമൂഹത്തിലെ അസമത്വങ്ങള്‍ കാണാനുള്ള കഴിവ് മതം നഷ്ടപ്പെടുത്തുന്നു, ദൈവവിശ്വാസം നഷ്ടപ്പെടുത്തുന്നു എന്നതാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം.

പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് റഷ്യയില്‍ എത്രയോ പള്ളികള്‍ തകര്‍ത്തിരിക്കുന്നു പള്ളികള്‍ തകര്‍ത്തും, പള്ളികളെ മറ്റ് സ്ഥാപനങ്ങളാക്കി മാറ്റിയും പുരോഹിതരെ ജയിലിലടച്ചും സിലബസില്‍ നിരീശ്വരവാദം കടത്തിവിട്ട് പള്ളികളുടെ സ്വാധീനത്തില്‍നിന്നും അടുത്ത തലമുറയെ രക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കിയും കമ്മ്യൂണിസം പല രീതികളില്‍ ക്രിസ്തുമതത്തെയും വിശ്വാസികളെയും ഉന്മ‍ൂലനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യ ഭരിച്ച ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ ജോസഫ് സ്റ്റാലിന്റെ കാലത്ത് ബോള്‍ഷെവിക്കുകള്‍ അതിക്രൂരമായി പാതിരിമാരെ കൊന്നുതള്ളിയിരുന്നു. പള്ളികള്‍ ഇടിച്ചുനിരത്തുകയും മറ്റ് സ്ഥാപനങ്ങാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ സായുധനിരീശ്വരവാദികളായിരുന്നു. വിശ്വാസം വിപ്ലവത്തെ തകര്‍ക്കുമെന്ന വിശ്വാസക്കാരായിരുന്നു ജോസഫ് സ്റ്റാലിന്റെ അനുയായികള്‍. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്തീയ പുരോഹിതരെ വേട്ടയാടിയിരുന്നു എന്ന കാര്യം വിവരിക്കുന്ന എത്രയോ തെളിവുകളും പുസ്തകങ്ങളും ഉണ്ട്. ജോര്‍ജി വിന്‍സ് എഴുതിയ ദ ഗോസ്പല്‍ ഇന്‍ ബോണ്ട്സ് (The Gospel in Bonds), സെര്‍ഗി കുര്‍ഡകോവ് രചിച്ച ദ പെര്‍സിക്യൂട്ടര്‍ (The Persecutor) (കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയിനിലെ മതപുരോഹിതരെ പീഢിപ്പിച്ച കെജിബി ഓഫീസറായിരുന്നു ഇദ്ദേഹം- പിന്നീട് ഇയാള്‍ അമേരിക്കയിലെ ക്രിസ്തുമതപ്രചാരകനായി), മൈക്കേല്‍ പോള്‍സ്കിയുടെ ദ ന്യൂ മാര്‍ടയേഴ്സ് ഓഫ് റഷ്യ (The New Martyrs of Russia) എന്നീങ്ങനെ സോവിയറ്റ് റഷ്യയിലെ ക്രിസ്തുമതത്തിനെതിരായ പീഢനങ്ങള്‍ വിവരിക്കുന്ന എത്രയോ പുസ്തകങ്ങള്‍ ഉണ്ട്.

ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ സോവിയറ്റ് റഷ്യയും കമ്മ്യൂണിസ്റ്റ് ചൈനയും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ആയിരക്കണക്കിന് ക്രിസ്തീയപുരോഹിതരെയും വിശ്വാസികളെയും കൊന്നൊടുക്കി എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞപ്പോള്‍ ശൈലജ ടീച്ചര്‍ ചരിത്രം കൊണ്ട് അതിനെ എതിര്‍ത്തു എന്നാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളല്ല, മറിച്ച് ഹിറ്റ് ലറാണ് ക്രിസ്ത്യന്‍ മതപുരോഹിതരെയും ക്രിസ്തുമതവിശ്വാസികളെയും കൊന്നൊടുക്കിയത് എന്ന് ശൈലജടീച്ചര്‍ ചരിത്രബോധത്തോടെ വാദിച്ചു എന്ന നുണയാണ് ദേശാഭിമാനി തട്ടിവിട്ടിരിക്കുന്നത്.

ഇനി കമ്മ്യൂണിസ്റ്റുകാര്‍ കഴിഞ്ഞാല്‍ ക്രിസ്ത്യന്‍ മതത്തിനും പുരോഹിതര്‍ക്കും ആരാധനാലയങ്ങള്‍ക്കും മുറിവേല്‍പിച്ചത് ഇസ്ലാമിസ്റ്റുകളാണ്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനെഗ്ര ഹേഗിയ സോഫിയ മോസ്കാക്കി മാറ്റിയത് ഉള്‍പ്പെടെയുള്ള ചരിത്രം നമുക്കറിയാം. പഴയ ഇസ്ലാമിക ഭരണാധികാരികളുടെ പടയോട്ടങ്ങളില്‍ തകര്‍ന്ന പള്ളികള്‍ എത്രയാണ്. ഗ്രീസിലെ പാര്‍തിനോന്‍ പള്ളി ഇതിന് മറ്റൊരു ഉദാഹരണമാണ്. സ്പെയിനിലെ കോര്‍ഡോബ മോസ്ക് പഴയ ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ ചര്‍ച്ചായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ ചരിത്രത്തില്‍ എത്രയോ ചര്‍ച്ചുകള്‍ മോസ്കുകളായിരിക്കുന്നു എന്ന് ചരിത്രം പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കറിയാം.

Tags: Karl Marxkk shailajaShailaja TeacherAlphonse KannathanamSoviet RussiaClergy persecutionCommunists attack ChristianityReligion is an opium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോവിന്ദന്‍ മാഷ്, ശൈലജ ടീച്ചര്‍….ഇതെല്ലാമാകാം…കഷ്ടപ്പെട്ട് ഐപിഎസ് എടുത്ത ശ്രീലേഖ പേരിനൊപ്പം ഐപിഎസ് എന്ന് എഴുതിയാല്‍ തെറ്റ്….

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

കെകെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശിക്ഷിച്ച് കോടതി

Social Trend

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവച്ച ചിത്രം വൈറല്‍

Kerala

ശൈലജടീച്ചറെ ബലിയാടാക്കാന്‍ പിണറായി പക്ഷം; ഒന്നുകില്‍ തോല്‍പിച്ച് ഇല്ലാതാക്കും, അല്ലെങ്കില്‍ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.