കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ സുരക്ഷാ വീഴ്ചയ്‌ക്കും സ്‌ഫോടകവസ്തു നിയമ ലംഘനത്തിനും വികാരിക്കും ട്രസ്റ്റിമാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഫാ. ബിജു വര്‍ക്കി, ട്രസ്റ്റിമാരായ സാബു പോള്‍, സി.എം. എല്‍ദോ എന്നിവര്‍ക്കെതിരെയാണ് കേസ്. പള്ളിയിലെ പെരുന്നാളിന്റെ നാലാമത്തെ ദിവസം രാവിലെ കുര്‍ബാനയ്‌ക്ക് ശേഷമുണ്ടായ വെടിമരുന്ന് സ്‌ഫോടനത്തില്‍ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിമരുന്ന് പണിക്കാരന്‍ രവിയാണ് മരിച്ചത്. കരാറുകാരന്‍ ജയിംസിന് ഗുരുതരമായി പൊള്ളലേറ്റു.
















