ന്യൂദല്‍ഹി: വെനസ്വേലയില്‍ കടന്ന് കയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കി കൊണ്ടുപോയ അമേരിക്കന്‍ നടപടിയെ അപലപിച്ച് ഇന്ത്യ. വെനസ്വേലയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഞായറാഴ്ച എക്സില്‍ ഇത് സംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും സര്‍വ്വവിധ പിന്തുണയും ഇന്ത്യ അറിയിച്ചു.
ഈ സംഭവുമായി ബന്ധപ്പെട്ട് ആശങ്കയുള്ള എല്ലാവരും സമാധാനപരമായ സംഭാഷണങ്ങളിലൂടെ ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്നും ഇന്ത്യ പറഞ്ഞു.
















