അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി ദുബായില്‍ വ്യാപാരിയായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി ബുഷറയുമാണ് മരിച്ചത്.മലപ്പുറം ചമ്രവട്ടം സ്വദേശിനിയാണ് ബുഷറ. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി – ദുബായ് റോഡില്‍ ഷഹാമക്കിന് സമീപമാണ് അപകടമുണ്ടായത്.ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍.
















