തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.ജാതി ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്.
ആ കസേരയുടെ മഹത്വം മനസിലാക്കണം.ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.
മലപ്പുറം വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ പ്രതികരിച്ച വെളളാപ്പളളിയെ മുസ്ലീം സംഘടനകള്‍ വര്‍ഗ്ഗീയ വാദി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്.വെളളാപ്പളളിക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്. ഇതിനിടെയാണ് ഗണേഷ് കുമാര്‍ പ്രതികരണവുമായി മുന്നോട്ട് വന്നത്.
















