കൊച്ചി: ഒരേ സ്ഥലത്തെ ട്രാഫിക് നിയമ ലംഘനത്തിന്റെ ചിത്രമുപയോഗിച്ച് ഒരു കാറിന് രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തില്‍ ഖേദ പ്രകടനം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച് കൊച്ചി ട്രാഫിക് പൊലീസ്.
ബോധപൂര്‍വം നടത്തിയതെന്ന് ആക്‌ഷേപിക്കപ്പെടുന്ന ഈ കൊള്ളക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും മാധ്യമ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പിഴ റദ്ദാക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച സാങ്കേതിക പിഴവെന്നാണ് ഇതിനുള്ള വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ താക്കീത് ചെയ്തുവെന്നും പറയുന്നു. എന്നാല്‍ താക്കീതില്‍ ഒതുക്കിയാല്‍ പോരെന്നും ഇത് നിയമത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ഡ്രൈവര്‍മാരെ കൊള്ളയടിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇതിനുപിന്നിലുണ്ടാകാമെന്നാണ് ആക്‌ഷേപം. ഇതിനുമുന്‍പ് ഇത്തരം വെട്ടിപ്പു നടന്നിട്ടുണ്ടോതെന്ന് വിശദമായി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
















