തിരുവനന്തപുരം : വെനസ്വേലയെ ആക്രമിച്ച അമേരിക്കയ്‌ക്കും , പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അന്ത്യശാസനം നൽകി സച്ചിൻ ദേവ് എം എൽ എ . കിങ് ജോങ് ഉന്നിന്റെ വാക്കുകൾ കടമെടുത്താണ് സച്ചിൻ ദേവിന്റെ ഭീഷണി . “എന്റെ സുഹൃത്തിനെ മോചിപ്പിക്കുക, അല്ലെങ്കിൽ ഈ അടിച്ചമർത്തൽ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കും.” എന്നാണ് സച്ചിൻ ദേവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . കിങ് ജോങ് ഉന്നിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.
വെനസ്വേലയെ അമേരിക്ക ആക്രമിച്ചപ്പോഴും , മഡുറോയെ തടവിലാക്കിയപ്പോഴും ആർക്ക് നൊന്തില്ലെങ്കിലും വേദനിച്ചത് കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കാണെന്ന് വ്യക്തമായി കഴിഞ്ഞു . യുഎസ് തെമ്മാടി രാഷ്‌ട്രവും, ആഗോള കൊള്ളക്കാരനുമൊക്കെയായി മാറിയിരികുകയാണ് സഖാക്കൾക്ക് . എം എ ബേബി മുതൽ എം സ്വരാജ് വരെ യുഎസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
















