ഇടുക്കി: തൊടുപുഴ പെരുമ്പിള്ളിച്ചിറ അംഗണവാടിക്ക് സമീപം നിന്ന് രണ്ട് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ഇണചേരുന്ന നിലയിലാണ് പാമ്പുകളെ റോഡരികില്‍ കണ്ടത്.
ലക്ഷംവീട് കോളനിയിലേക്കുള്ള പ്രധാന വഴിയരികിലാണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗം ആര്‍. ജയേഷ് സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പുകള്‍ സമീപത്തെ പറമ്പിലെ മണ്‍തിട്ടയിലുള്ള മാളത്തിലേക്ക് കയറിപ്പോയിരുന്നു.
ഒരു പാമ്പിനെ ഉടന്‍ തന്നെ പിടികൂടി. എന്നാല്‍ രണ്ടാമത്തേത് മാളത്തിനുള്ളില്‍ ഒളിച്ചു. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്‍തിട്ട പൊളിച്ചാണ് രാത്രി ഏഴുമണിയോടെ രണ്ടാമത്തെ പാമ്പിനെയും പുറത്തെടുത്തത്. ആറടിയിലേറെ നീളമുള്ള പാമ്പുകളെ വനംവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം കുളമാവ് വനത്തിനുള്ളില്‍ തുറന്നുവിടും.
















