ചിരിപ്പിച്ച് ,ചിന്തിപ്പിച്ച്
മലയാളി മനസ്സില്‍
നിറസാന്നിധ്യമായി ഒരാള്‍….
വാക്കിലെ നര്‍മ്മം
നോട്ടത്തിലെ സാമൂഹ്യബോധം
സാധാരണക്കാരന്റെ
അസാധാരണ ശബ്ദം
ചെറിയ മനുഷ്യന്റെ
വലിയ വേദനകള്‍
ചിരിയുടെ മറവില്‍
വെള്ളിത്തിരയിലാടി
വാക്കുകളില്‍ മിതത്വം
ചിന്തകളില്‍ ആഴം
മായാതെ മറയാതെ
ഹൃദയങ്ങളില്‍ പതിഞ്ഞൊരു പേര്
വേദനയോടെ വിട..
ചിന്തിക്കാന്‍ പഠിപ്പിച്ച
ഒരു കാലഘട്ടത്തിന്
(വിടപറഞ്ഞ പ്രശസ്ത സിനിമാ നടന്‍
ശ്രീനിവാസന് സമര്‍പ്പണം)
















