Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീനി അന്നുതന്ന വലിയ ഉപദേശം

സുജിത്ത് ടി.കെ. നളിനംbyസുജിത്ത് ടി.കെ. നളിനം
Jan 4, 2026, 03:03 pm IST
inEntertainment

ഓടരുതമ്മാവാ ആളറിയാം എന്നതാണ് ഞാന്‍ അഭിനയിച്ച രണ്ടാമത്തെ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ഒപ്പം ഞാന്‍ എന്നിങ്ങനെ മൂന്ന് നായകന്മാര്‍. ഷൂട്ടിങ് ആറേഴ് ദിവസം പിന്നിട്ടപ്പോള്‍ ശ്രീനിവാസനോട് ഞാന്‍ പറഞ്ഞു, ”മൈഡിയര്‍ കുട്ടിച്ചാത്താന്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത പരിചയം മാത്രമാണ് എനിക്ക് സിനിമാഭിനയത്തില്‍ ഉള്ളത്. നിങ്ങള്‍ രണ്ട് പേരും മുന്‍പേ അഭിനേതാക്കള്‍ ആണല്ലോ….”
”നിന്റെ വഴി നീ തന്നെ കണ്ടെത്തുക …” ശ്രീനിവാസന്‍ അന്ന് എനിക്ക് തന്ന വലിയ ഉപദേശം.
ആ ഒരൊറ്റ ഉപദേശം മാത്രം മതി ശ്രീനിവാസനെ ഗുരുസ്ഥാനത്ത് കാണുവാന്‍. ഇന്നും സിനിമയില്‍ ഞാന്‍ അതേ രീതി പിന്തുടരുന്നു.”

ലോകത്തോട് യാത്ര പറഞ്ഞ പ്രതിഭാശാലിയായ ശ്രീനിവാസനെക്കുറിച്ച് നടന്‍ ജഗദീഷ് സംസാരിക്കുന്നു.

ഓടരുതമ്മാവാ ആളറിയാം സിനിമയില്‍ തന്നെ ഞാന്‍ ശ്രീനിവാസനുമായി അടുത്തു. ആകാശവാണിയില്‍ ഇതളുകള്‍ എന്ന ലഘു ചിത്രീകരണ പരിപാടിയുടെ രചയിതാവായിരുന്നു ഞാന്‍. അതിന് വേണ്ടി ഒരുപാട് സ്‌കിറ്റുകള്‍ അക്കാലത്ത് എഴുതിയിട്ടുണ്ട്.

ഡോ. തോമസ് മാത്യു, ശ്യാം മോഹന്‍, ശ്രീലത… ഇവരെല്ലാം അക്കാലത്ത് എന്നോടൊപ്പം ഉണ്ടായിരുന്നു. ജഗതി എന്‍.കെ.ആചാരി സാര്‍, മള്ളൂര്‍ രാമകൃഷ്ണന്‍ സാര്‍ എന്നിവരെല്ലാം അക്കാലത്ത് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.

സഹൃദയ സമക്ഷം എന്ന ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത എന്റെ നാടകത്തിന്റെ കഥ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. ഓടരുതമ്മാവാ ആളറിയാം സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന സിബി മലയില്‍ രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരു പടം ചെയ്യാന്‍ ആലോചിച്ചുവെങ്കിലും അത് നടന്നില്ല. അപ്പോഴാണ് സിബി മലയിലിന് ഒരു സിനിമ ചെയ്യാന്‍ ഓഫര്‍ വന്നത്. സഹൃദയ സമക്ഷം എന്ന എന്റെ നാടകത്തിന്റെ കഥ ശ്രീനിവാസന്‍ സിബി മലയിലിനോട് പറഞ്ഞപ്പോള്‍ സിബിക്ക് കഥ ഇഷ്ടപ്പെട്ടു. വെറും അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന എന്റെ ആ നാടകത്തിന്റെ കഥയ്‌ക്ക്, ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും രചിച്ചപ്പോള്‍ കഥാപരിസരവും കഥാപാത്രങ്ങളുമായി ചിറക് മുളയ്‌ക്കുകയായിരുന്നു. അങ്ങനെ മുത്താരംകുന്ന് പി.ഒ. എന്ന സിനിമ സംഭവിച്ചു. എഴുത്തില്‍ ശ്രീനിവാസനുള്ള അപാരമായ സിദ്ധി തന്നെയാണ് അതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുത്താരംകുന്ന് പി.ഒ. യ്‌ക്ക് ശേഷം അക്കരെ നിന്നൊരു മാരന്‍, പൊന്നും കുടത്തിന് പൊട്ട്, നന്ദി വീണ്ടും വരിക, ഒരു കഥ ഒരു നുണക്കഥ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ എന്റെ കഥകള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥകളെഴുതി. പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ സംവിധാനം ചെയ്തു. അക്കാലത്താണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനിലെ അപാരമായ എഴുത്തുകാരനെ ശ്രദ്ധിക്കുന്നതും, പിന്നീട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീമിലൂടെ കുറെക്കൂടി ജീവിത ഗന്ധിയായ സിനിമകള്‍ മലയാള സിനിമയില്‍ സംഭവിക്കുന്നതും.

ടി.പി. ബാലഗോപാലന്‍ എം.എ., സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നാഗര്‍ സെക്കന്റ്സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, സന്ദേശം, തലയണ മന്ത്രം എന്നിങ്ങനെ നിരവധി മനോഹര സിനിമകള്‍ ഈ കൂട്ടുകെട്ടിലൂടെ ലഭിച്ചു. മികച്ച തിരക്കഥാകൃത്ത് എന്ന ജില്ലയിലേക്കുള്ള ശ്രീനിവാസന്റെ ഉയര്‍ച്ചയില്‍ സത്യന്‍ അന്തിക്കാടിനുള്ള പങ്ക് വളരെ വലുതാണ്.

എനിക്കുള്ളതിനേക്കാള്‍ ജീവിതാനുഭവങ്ങള്‍ ശ്രീനിവാസന് ഉണ്ടായിരുന്നു. അതത്രയും തന്റെ സൃഷ്ട്ടികളില്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നതും വലിയ കാര്യമാണ്. പ്രിയദര്‍ശന്‍ – ശ്രീനിവാസന്‍ ടീം ഒരുക്കിയ വെള്ളാനകളുടെ നാട്, മിഥുനം എന്നീ സിനിമകളിലും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകര്‍ ദര്‍ശിച്ചു.

എന്റെ കഥകള്‍ക്ക് എന്നതു പോലെ പ്രിയദര്‍ശന്‍, സിദ്ധിക്ക്, കമല്‍ എന്നിങ്ങനെയുളള സംവിധായകരുടെ കഥകള്‍ക്കും ശ്രീനിവാസന്‍ തിരക്കഥ എഴുതി. ഒരുപാട് നവാഗതരായ സംവിധായകര്‍ക്ക് വേണ്ടിയും തിരക്കഥകള്‍ എഴുതി. സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം സിനിമകളിലെ ജീവിത വീക്ഷണം ഏറെ ശ്രദ്ധേയമാണ്. നാടോടിക്കാറ്റ് ഒരു അധോലോക കഥയാണ് എങ്കില്‍പ്പോലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഏറെയുണ്ട്.

വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ട്ടയായ ശ്യാമള എന്നീ മഹത്തായ സിനിമകളും ശ്രീനിവാസന്‍ എന്ന മഹാ പ്രതിഭയുടെ സംവിധാനത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് ലഭിച്ചു.
വരവേല്‍പ്പ് സിനിമയിലെ ബസ് കണ്ടക്ടര്‍ വത്സന്‍ എന്ന കഥാപാത്രവും, തലയണ മന്ത്രത്തിലെ ഗസ്റ്റ് റോള്‍, വെള്ളാനകളുടെ നാട് സിനിമയിലെ കഥാപാത്രം, വടക്കു നോക്കിയന്ത്രം ചിത്രത്തിലെ വേഷം, കമല്‍ സംവിധാനം ചെയ്ത പാവം പാവം രാജകുമാരന്‍, അഴകിയ രാവണന്‍, അയാള്‍ കഥ എഴുതുകയാണ് എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍, കഥ പറയുമ്പോള്‍ സിനിമയിലെ കഥാപാത്രം എന്നിങ്ങനെയെല്ലാം ശ്രീനിയുടെ രചനകളില്‍ എനിക്ക് കിട്ടിയ വേഷങ്ങള്‍ക്ക് എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ശ്രീനിയുടെ കുടുംബവും എന്റെ കുടുംബവും തമ്മിലും ആത്മബന്ധത്തിലായിരുന്നു. വിനീത് ശ്രീനിവാസന്റെ എഞ്ചിനീയറിങ് ഡിഗ്രി അഡ്മിഷന്റെ സമയത്ത് ”അവന്റെ സ്വപ്നം സംവിധായകനാകാനാണ്. എഞ്ചിനീയറിങ് ഡിഗ്രി കഴിഞ്ഞ് മതി അതൊക്കെയെന്ന് ജഗദീഷ് കൂടി അവനോട് സംസാരിക്കണം” എന്ന് ശ്രീനി എന്നോട് പറഞ്ഞു. അക്കാര്യം ഞാന്‍ വളരെ തന്ത്രരൂപേണ വിനീതിനോട് പറഞ്ഞു.

ഞാനും കുടുംബവും ശ്രീനിയും കുടുംബവും, നെടുമുടി വേണു, ഇന്നസെന്റ് ഇവരും കുടുംബസമേതം നടത്തി യൂറോപ്യന്‍ യാത്ര ഇന്നും എന്റെ മനസ്സില്‍ നല്ല ഓര്‍മ്മയായ് ജ്വലിച്ചു നില്‍ക്കുന്നു.

ശ്രീനിവാസനുമായുള്ള ഓരോ നിമിഷവും എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള ഏതെങ്കിലും വ്യക്തിയെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ ശ്രീനിക്കുണ്ടാകും. ശ്രീനിയുമായി എത്രത്തോളം നാം അടുത്ത് ഇടപഴകുന്നുവോ, അത്രത്തോളം നമ്മുടെ മനസ്സ് വലുതാകും. നമ്മുടെ മനസ്സിലെ തിന്മകള്‍ ഇല്ലാതാകും.

ശ്രീനിവാസന്റെ അയല്‍ക്കാരനായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞാന്‍ കേരളത്തിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളായിത്തീര്‍ന്നേനെയെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സമൂഹത്തിന് മാതൃകയാകുന്ന ഒരു വലിയ മനുഷ്യനാകാന്‍ കഴിയുമായിരുന്നു.

അങ്ങനെയുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ലല്ലോ.
ഇനിയിപ്പോള്‍ വീഡിയോകളിലും മറ്റും വന്നിട്ടുള്ള ശ്രീനിവാസന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tags: Malayalam MovieMalayalam Actor Sreenivasan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.