വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്ത നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കെ അദ്ദേഹത്തിനെതിരെ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ജന്മനാട്ടില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലോ, നാദാപുരത്തോ മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ താല്‍പര്യം.
എന്നാല്‍ അതെല്ലാം മുളയിലേ നുള്ളുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് വിവിധയിടങ്ങളില്‍ നിന്ന് പോസ്റ്റര്‍ പ്രത്യേക്ഷപ്പെടുന്നത് നാദാപുരം മണ്ഡലം ഇപ്പോള്‍ മുസ്ലീംലീഗിന്റെ പക്കലാണ്.
“മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും’ എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു. എന്നാണ് പോസ്റ്ററിൽ പറയുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ വയസ്സ് 82. ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി ഇനിയും അധികാരക്കൊതി തീർന്നില്ലേ എന്നും ചോദിക്കുന്നുണ്ട്.















