വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്‌ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. മഡുറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡുറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം വെനിസ്വേലയില്‍ നടത്തിയ ആക്രമണത്തിനെതിരേ അമേരിക്കകത്തുനിന്നു തന്നെ വ്യാപകമായ വിമര്‍ശനം ഉയരുന്നു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വെനിസ്വേലയില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി യുഎസ് ജനപ്രതിനിധി സഭയിലെ അംഗവും ഡെമോക്രാറ്റ് നേതാവുമായ ജിം മാക്ഗവേണ്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപ് തീരുമാനിച്ചത്. ഭൂരിപക്ഷം അമേരിക്കക്കാര്‍ സൈനിക നടപടിയെ എതിര്‍ത്തിട്ടും ട്രംപ് വെനിസ്വേലയില്‍ ചെയ്തത് ന്യായീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ജിം മാക്ഗവേണ്‍ കുറ്റപ്പെടുത്തി. അമേരിക്കക്കാര്‍ക്ക് ആരോഗ്യപരിപാലനത്തിന് മതിയായ പണമില്ലെന്ന് ട്രംപ് പറയുമ്പോഴും യുദ്ധത്തിന് മുടക്കാന്‍ ധാരാളം പണമുണ്ടെന്നും ജിം മാക്ഗവേണ്‍ പറഞ്ഞു.
മഡുറോയെ ബന്ദിയാക്കിയ അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്‌ട്രസഭ അടക്കം അന്താരാഷ്‌ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു.
വെനസ്വേലൻ ജനതയ്‌ക്കെതിരായ യുഎസ് ഭീകരതയെ ക്യൂബ അപലപിച്ചു. കാരക്കാസിലെ യുഎസ് ക്രിമിനൽ ആക്രമണത്തില്‍ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്ന് പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ആവശ്യപ്പെട്ടു. യുഎസിനെയോ മറ്റേതെങ്കിലും രാജ്യത്തെയോ ആക്രമിക്കാത്ത ഒരു രാഷ്‌ട്രത്തിനെതിരായ ഭീരുത്വപരമായ പ്രവൃത്തികളാണിതെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.
വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെയും രാജ്യത്തിന്റെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെനസ്വേലയുടെയും ലാറ്റിൻ അമേരിക്കയുടെയും പരമാധികാരത്തിനെതിരെയുള്ള ആക്രമണമെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതോ സാധാരണ ജനങ്ങളെ അപകടത്തിലാക്കുന്നതോ ആയ ഏതൊരു ഏകപക്ഷീയമായ സൈനിക നടപടിയും പെട്രോ നിരസിച്ചു. അതിർത്തിയിൽ പൊതുസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അഭയാർത്ഥികളുടെ വൻതോതിലുള്ള ഒഴുക്ക് ഉണ്ടായാൽ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം.
















