Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 06:43 am IST
in Kerala

കോഴിക്കോട്: വന്ദേമാതരം എന്ന ഭാരതത്തിന്റെ വിശുദ്ധ മന്ത്രത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടുകയില്ലായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതീയവിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തില്‍ ‘വന്ദേമാതരം @ 150- ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ദേശീയ ഏകതാമന്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ബംഗാള്‍ വിഭജനത്തിനെതിരായ ജനകീയ പ്രക്ഷോഭം നൂറ് ശതമാനം വിജയകരമായിരുന്നു. നേതൃത്വം കൊടുക്കാന്‍ അന്ന് വലിയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സമരത്തിന് പ്രേരണ നല്‍കിയത് വന്ദേമാതരമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അന്ന് പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ ഭാരതം വിഭജിക്കാനുള്ള ബ്രിട്ടീഷ് നീക്കം 1947 ല്‍ ഉണ്ടായപ്പോള്‍ അതിനെതിരെ അത്തരം ഒരു ജനകീയ പ്രക്ഷോഭം എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. 1936 ല്‍ വന്ദേമാതരം വിഭജിക്കാനുള്ള നീക്കം മുതല്‍ പ്രത്യക്ഷത്തില്‍ വന്നു തുടങ്ങിയ മനോഭാവമാണ് ഇതിന്റെ കാരണം. വന്ദേമാതരത്തിനെതിരെ, ഭാരതത്തിന്റെ തനിമയ്‌ക്കെതിരെ, സനാതന മൂല്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം മതേതരത്വത്തിന്റെ പേരില്‍ കൈക്കൊണ്ട നിലപാടുകളാണ് ഭാരതത്തിന്റെ ഉള്‍ക്കരുത്ത് ചോര്‍ത്തിയത്. വീരപൗരുഷം ചോര്‍ന്നു പോയ, ചെറുക്കാന്‍ കരുത്തില്ലാതെ, അടിയറവു പറഞ്ഞ നേതൃത്വമായി അത് മാറി. സാധനയുടെ ശക്തി ചോര്‍ന്നു. ബംഗാള്‍ വിഭജനത്തിനെതിരെ ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പോരാട്ടമുയര്‍ന്നിരുന്നു. എന്നാല്‍ ഭാരത വിഭജനത്തെ എതിര്‍ക്കാന്‍ കരുത്തില്ലാതെ പോയതിന്റെ കാരണം ചര്‍ച്ച ചെയ്യണം, അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരതീയ മനസ്സിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെയുള്ള ദേശീയ വികാരത്തിന്റെ കരുത്താണ് വന്ദേമാതരത്തിനുള്ളത്. അതിനെ ആസൂത്രിതമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സ്വതന്ത്ര ഭാരതത്തില്‍ നടന്നത്. എന്നാല്‍ വന്ദേമാതരത്തിന്റെ 150ാം വര്‍ഷത്തില്‍ ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ ആ ദേശീയ ഗീതത്തെ പുന:പ്രതിഷ്ഠിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നവംബര്‍ 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികാഘോഷ പരിപാടി നല്‍കുന്ന സൂചന അതാണ്, നന്ദകുമാര്‍ പറഞ്ഞു.

പ്രൊഫ.കെ.പി. സോമരാജ് അധ്യക്ഷനായി. വന്ദേമാതരത്തിന്റെ ചിറകരിഞ്ഞതിലൂടെ ദേശീയതയുടെ ചിറകരിയുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതമാതാവെന്ന സങ്കല്‍പ്പം ശക്തിയാര്‍ജ്ജിച്ചത് വന്ദേമാതര ഗാനത്തോടെയാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ആസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റാനുള്ള കാരണം തന്നെ വന്ദേമാതര പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍ ഈ പ്രക്ഷോഭത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് പങ്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: J.NandakumarVande MataramBharatheeya Vicharakendramഭാരതീയവിചാരകേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ പ്രജ്ഞ പ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍

India

വന്‌ദേമാതരം മതനിരപേക്ഷമല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ, ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യം

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

വന്ദേ മാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷ ഉറപ്പാക്കും ; ദേശീയ ഗീതത്തിന് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ

കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം
India

77ാം റിപ്പബ്ലിക് ആഘോഷത്തിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായി കീരവാണിയുടെ ‘വന്ദേമാതരം’; റഹ്മാന് ശേഷം വീണ്ടും വന്ദേമാതരം അവതരിപ്പിക്കുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.