തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത്‌കോണ്‍ഗ്രസ് ഫ്‌ലെക്‌സ്.ആന്റണി രാജു അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ലെക്‌സ് പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് നെടുമങ്ങാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. 32 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.
ഒന്നാം പ്രതി കോടതി ക്ലര്‍ക്ക് കെ.എസ്. ജോസും കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.















