ന്യൂദല്‍ഹി: മോദിയെ വിമര്‍ശിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും വേണുഗോപാലും കൂടി വിളിച്ചുചേര്‍ത്തതാണ് വാര്‍ത്താസമ്മേളനം. പക്ഷെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഢനവും ആക്രമണങ്ങളും കൊലപാതകവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ ഇരുവര്‍ക്കും അസ്വസ്ഥതയായി.
When asked about the plight of Hindus in Bangladesh, Jairam Ramesh and KC Venugopal chose to WALK away!
One can only imagine the outrage, press briefings, and statements had the question been about Gaza!#BangladeshiHindus pic.twitter.com/ElgGXV21ii
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) January 3, 2026
അവര്‍ ഉടനെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതമൗലികവാദികള്‍ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരക്ഷരം ഉരിയാടാതെ പൊട്ടന്‍കളിക്കുകയായിരുന്നു ജയറാം രമേശും കെ.സി. വേണുഗോപാലും എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച ദല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് ഭണ്ഡാരി ബഗ്ലാദേശി ഹിന്ദൂസ് എന്ന ടാഗ് ലൈനില്‍ ഈ വീഡിയോ എക്സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ അസ്വസ്ഥരാകുന്ന ജയറാം രമേശിനെയും വേണുഗോപാലിനെയും കാണാം. വൈകാതെ ഇരുവരും അസ്വസ്ഥരായി എഴുന്നേറ്റ് സ്ഥലം കാലിയാക്കുന്നതും കാണാം.
നേരെ മറിച്ച് ഇന്ത്യയില്‍ ഏതെങ്കിലും മുസ്ലിം ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ പ്രതിഷേധവുമായി ഓടിയെത്തുന്നവരാണ് വേണുഗോപാലും ജയറാം രമേശും രാഹുല്‍ ഗാന്ധിയും. ബംഗ്ലാദേശില്‍ നിരവധി ഹിന്ദുക്കള്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. 18നും 25നും ഇടയിലുള്ള നൂറുകണക്കിന് ഹിന്ദുപെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. നിരവധി ഹിന്ദുസ്ത്രീകളോട് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ട് അക്രമികള്‍ വീടുകളില്‍ എത്തുന്നതുവരെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവും ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
















