Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jan 3, 2026, 10:31 am IST
inKerala

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്‌ക്കെടുത്തതിന് കൊടുക്കാനുള്ളത് കോടികള്‍. ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളില്‍ സ്ഥല പരിശോധനക്കായാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ അനുമതിയോടെ വില്ലേജ് ഓഫീസുകളിലേക്ക് വാടകയ്‌ക്ക് വാഹനങ്ങള്‍ വിട്ട് നല്‍കിയത്. കുടിശ്ശിക പണം കിട്ടാതായതോടെ ടാക്‌സി ഡ്രൈവര്‍മാരും വാഹന ഉടമകളും ദുരിതത്തിലായി.

2025 ജനുവരി മുതല്‍ വാടകയ്‌ക്ക് ഓടുന്ന വാഹനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത് നാല് മാസത്തെ വാടക മാത്രം. ജനുവരി 27 ഓടെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ ഡ്രൈവര്‍മാര്‍ കടുത്ത ആശങ്കയിലാണ്. 2022 മുതലാണ് ഭൂമി തരംമാറ്റം നടപടികള്‍ വേഗത്തിലാക്കുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ റവന്യൂവകുപ്പ് തീരുമാനമെടുത്തത്. തരംമാറ്റത്തിന് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്ഥല പരിശോധനയ്‌ക്കായി വില്ലേജ് ഓഫീസുകളിലേക്ക് അയക്കുന്നതില്‍ പരിശോധന നടത്താനാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയത്. 680 വില്ലേജുകള്‍ക്കായി 350 വാഹനങ്ങളാണ് വാടകയ്‌ക്കെടുത്തത്. തരംമാറ്റത്തിന് നൂറില്‍ക്കൂടുതല്‍ അപേക്ഷകളുള്ള 680 വില്ലേജ് ഓഫീസുകള്‍ക്ക് രണ്ട് വില്ലേജിന് ഒന്ന് എന്ന കണക്കിലായിരുന്നു. ഭൂമി തരം മാറ്റത്തിന് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നു സ്ഥലപരിശോധനക്കായി അയക്കുന്ന അപേക്ഷകളാണ് വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്.

ഓരോ ടാക്‌സികള്‍ക്കും 2,40,000 ത്തോളം രൂപയാണ് കൊടുക്കാനുള്ളത്. ഇത്തരത്തില്‍ 8.4 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ കാര്‍ ഉടമകള്‍ക്ക് നല്‍കേണ്ടത്. പ്രതിമാസം 1500 ഓളം കിലോമീറ്ററാണ് ഓരോ ടാക്‌സിയും ഓടേണ്ടത്. ഒരു വാഹനം രണ്ടു വില്ലേജുകളുടെ ആവശ്യങ്ങള്‍ക്കായി ഓടണം. ആഴ്ചയില്‍ മൂന്നുദിവസമാണ് ഒരു വില്ലേജിനായി ഓടേണ്ടത്. ഒരു ടാക്‌സിക്ക് പ്രതിമാസം 30,000 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എട്ട് മാസത്തെ വാടക വീതമാണ് ഓരോ വാഹനത്തിനും ഇനി ലഭിക്കാനുള്ളത്.
കുടിശ്ശിക പണം കിട്ടാതായതോടെ വാഹനങ്ങളുടെ ഇഎംഐ അടയ്‌ക്കാനാകാതെ ഉഴലുകയാണ് പല വാഹന ഉടമകളും. ഇതിനിടെ ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയും വര്‍ദ്ധിച്ചിട്ടുണ്ട്. നിശ്ചിത വാഹനം വീതം ലഭ്യമാക്കുന്നതിന് ഓരോ പ്രദേശത്തും സിപിഐ പ്രവര്‍ത്തകരുമായാണ് റവന്യൂ വകുപ്പ് കരാര്‍ ഉറപ്പിക്കുന്നത്. ഇവര്‍ പ്രദേശത്തെ സ്വകാര്യ ടാക്‌സികളെ കരാര്‍ ഓട്ടത്തിന് നിയോഗിക്കും. പണം ലഭിക്കാതെ വന്നതോടെ കരാറിലേര്‍പ്പെട്ടവരും കൈമലര്‍ത്തി. പണത്തിനു വേണ്ടി റവന്യൂ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ കരാറുകാര്‍ക്കും ഒരുമിച്ചേ പണം നല്‍കാനാകൂ എന്നും ധനം വകുപ്പ് ഇതുവരെ തുക അനുവദിച്ചിട്ടില്ലെന്നുമാണ് മറുപടി. എന്നാല്‍ ബാങ്ക് വായ്‌പ യഥാസമയം അടയ്‌ക്കുകയും വേണം. നിവൃത്തിയില്ലാതെ വാഹനങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയിലാണ് കാര്‍ ഉടമകള്‍.

Tags: Revenue departmentvillage officesContract vehicle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

Kerala

എസ്.ഐ.ആര്‍: എല്ലാ വില്ലേജ് ഓഫീസുകളും ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.