തെലങ്കാന: നിരോധിത സിപിഐ പാര്‍ട്ടിയുടെ ഏറ്റവും ഉന്നത പോരാട്ട യൂണിറ്റിനെ നയിച്ചിരുന്ന പ്രമുഖ മാവോയിസ്റ്റ് ബര്‍സെ ദേവ തെലങ്കാന പോലീസിന് മുന്നില്‍ കീഴടങ്ങി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് മറ്റൊരു പ്രധാന തിരിച്ചടിയായി കണക്കാക്കപ്പെടുന്ന, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന്‍ നമ്പര്‍ 1ന്റെ ഉന്നത കമാന്‍ഡറായ ബര്‍സെ ദേവ, തെലങ്കാന ഡിജിപി ബി. ശിവധര്‍ റെഡ്ഡിക്ക് മുമ്പാകെയാണ് കീഴടങ്ങിയത്.
മാവോയിസ്റ്റ് സൈനിക ശ്രേണിയിലെ കേന്ദ്ര വ്യക്തിയായി ദീര്‍ഘകാലം കണക്കാക്കപ്പെട്ടിരുന്ന ബര്‍സെ ദേവ, ദണ്ഡകാരണ്യ വനമേഖലയില്‍ നടന്ന നിരവധി മാരക ആക്രമണങ്ങളുടെ സൂത്രധാരനാണ്. പോലീസ് ഇയാള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ബര്‍സെ ദേവ.
















