മരിച്ചുപോയവരുടെ സ്വർണാഭരണങ്ങൾ എന്തുചെയ്യണമെന്ന് പലർക്കും സംശയമുണ്ട്. ഈ ആഭരണം ധരിച്ചച്ചാൽ അനിഷ്ടം സംഭവിക്കുമെന്നൊരു ധാരണയും ചിലരുടെ മനസ്സിൽ കാണാം. എന്നാൽ ഇത്തരം വിശ്വാസങ്ങൾക്ക് യഥാർഥത്തിൽ ആധാരമൊന്നുമില്ല. സ്വർണം ഒരു ലോഹമാണ്. ഒരാളുടെ മരണം അതിന്റെ ഗുണത്തിൽ മാറ്റം വരുത്തുന്നില്ല. അതിനാൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റോ ദോഷകരമോ അല്ല.
ജ്യോതിഷപ്രകാരം സ്വര്‍ണ്ണം എന്നത് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഗ്രഹങ്ങളും ചുറ്റുന്ന ഒരു ഊര്‍ജ്ജസ്വലമായ ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിച്ചാല്‍ അത് സൂര്യന്റെ ഊര്‍ജ്ജം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. മരിച്ച വ്യക്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് നെഗറ്റീവ് എനര്‍ജി നേരിടേണ്ടി വന്നേക്കാം.
ചിലർക്കു മാനസികമായ കാരണങ്ങളാൽ ആ ആഭരണം നേരിട്ട് ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത്തരം അവസരങ്ങളിൽ അത് സൂക്ഷിച്ചു വയ്‌ക്കുകയോ അല്ലെങ്കിൽ മാറ്റി വാങ്ങുകയോ ഉരുക്കി പുതിയവ നിർമിക്കുകയോ ചെയ്യാം. ചുരുക്കത്തിൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റല്ല. ശുദ്ധീകരിച്ച ശേഷം സാധാരണ ആഭരണങ്ങൾ പോലെതന്നെ അണിയാം.
ജ്വല്ലറിയിൽ ശുദ്ധീകരിച്ചാൽ ആഭരണം കൂടുതൽ വൃത്തിയായി തിളങ്ങും. ഏതാനും നിമിഷം സ്വർണം തീയിലിട്ടാൽ അതിൽ എന്തെങ്കിലും നെഗറ്റീവായി ഉണ്ടെങ്കിൽ അത് ഇല്ലാതാവുകയും ശുദ്ധമാവുകയും ചെയ്യും. അഗ്നിശുദ്ധി വരുത്തിയാൽ പിന്നെ അത് പുതിയ ആഭരണം പോലെ തന്നെയാണ്.















