ന്യൂദൽഹി : ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡൽഹി കലാപക്കേസിലെ പ്രതിയും തീവ്ര ഇസ്ലാമിസ്റ്റുമായ ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി . “പ്രിയപ്പെട്ട ഉമർ, കയ്‌പിനെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകളും അത് സ്വയം ദഹിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഞാൻ ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നു. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.” എന്നാണ് സൊഹ്റാൻ മംദാനിയുടെ കുറിപ്പ്.
ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി മംദാനിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷമാണ് കുറിപ്പ് പുറത്ത് വിട്ടത്. മാത്രമല്ല ഉമർ ഖാലിദിനെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് 8 ഡെമോക്രാറ്റുകൾ ഔദ്യോഗികമായി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ സമീപിച്ചു. ഉമർ ഖാലിദിനെ അധികാരികൾ അന്യായമായി തടവിലാക്കിയിട്ടുണ്ടെന്നാണ് ആരോപണം. ഇന്ത്യാ വിരുദ്ധ ഇസ്ലാമിസ്റ്റ് ഇൽഹാൻ ഒമർ, റാഷിദ ത്ലൈബ്, പ്രമീള ജയപാൽ, അയന്ന പ്രെസ്ലി, ജിം മക്ഗൊവൻ, ജാമി റാസ്കിൻ, ക്രിസ് വാൻ ഹോളൻ, പീറ്റർ വെൽച്ച് എന്നിവരാണ് സംഘത്തിൽ ഉൾപ്പെടുന്നത്. “ വിചാരണയ്‌ക്ക് മുമ്പ് തടങ്കലിൽ വച്ചതിൽ ഞങ്ങളുടെ തുടർച്ചയായ ആശങ്ക പ്രകടിപ്പിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അംഗങ്ങളായ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നു, അതിൽ വിദ്യാർത്ഥി ആക്ടിവിസ്റ്റും പണ്ഡിതനുമായ ഉമർ ഖാലിദ് ഉൾപ്പെടുന്നു” എന്ന് കത്തിൽ പറയുന്നു.
“ഈ കേസുകളിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി എന്നിവരുൾപ്പെടെ നിരവധി വ്യക്തികളെ മതസ്വാതന്ത്ര്യത്തിന്റെയോ വിശ്വാസ ലംഘനത്തിന്റെയോ ഇരകളായി യുഎസ് ഗവൺമെന്റിന്റെ ഉഭയകക്ഷി, സ്വതന്ത്ര സ്ഥാപനമായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) തിരിച്ചറിഞ്ഞിട്ടുണ്ട്.“ എന്നും കത്തിൽ പറയുന്നു.













