കോട്ടയം: ആര്‍പ്പൂക്കര ഗാന്ധിനഗറില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. ആര്‍പ്പുക്കര തൊണ്ണംകുഴി സ്വദേശി ഷബീറാണ് വെള്ളിയാഴ്ച വൈകീട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് പൊലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് എത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
പൊലീസ് ഇയാളെ താക്കീത് ചെയ്ത് കേസെടുക്കാതെ വിട്ടയച്ചു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചതെന്നാണ് വിവരം.
















