കാസര്‍കോട്: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെ പീഡനത്തിനിരയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. തൃക്കരിപ്പൂര്‍ ഇടയിലാക്കാട് ഗോകുലിന് (30) എതിരെയാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ഇപ്പോള്‍ ചികിത്സയിലാണ്.
യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് ഗോകുലിനെതിരെ കേസെടുത്തത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
















