പത്തനംതിട്ട: പതിനാറുകാരിയെ രാത്രി ഫോണ്‍ വിളിച്ച് വീട്ടുകാരറിയാതെ വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ്. അജീഷ് (23) ആണ് അറസ്റ്റിലായത്. രാത്രി പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തില്‍ അജീഷിനെയും പെണ്‍കുട്ടിയെയും പോലീസാണ് കണ്ടെത്തിയത്. പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ട് പരിചയം വച്ച് അജീഷ് ഇന്‍സ്റ്റഗ്രാം മെസ്സേജുകള്‍ അയച്ചും നിരന്തരം ഫോണ്‍ വിളിച്ചും കുട്ടിയെ വശീകരിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പും ഇതു പോലെ വിളിച്ചിറക്കിക്കൊണ്ടു പോയി പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
















