Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോണിയ-പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹത; സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ

പോറ്റിയും കോൺഗ്രസ് നേതാക്കളും സോണിയാ ഗാന്ധിയെ കണ്ടത് എന്തിന്? വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് കെ സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 01:38 pm IST
in Kerala

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ശ്രീമതി സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിടണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്‍.

സോണിയ ഗാന്ധിയോടൊപ്പം സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാന കുറ്റവാളിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്വര്‍ണ്ണം വാങ്ങിയ വ്യാപാരിയും നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ആരാണ് സോണിയാ ഗാന്ധിയ്‌ക്ക് പോറ്റിയെ പരിചയപ്പെടുത്തിയത്. കേരളത്തിലെ ഗവണ്‍മെന്റിനെ ഉപയോഗിച്ച് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരി മലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവര്‍ന്നത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില്‍ക്കാനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയില്‍ നിന്ന് കടത്തിയിരിക്കുന്നത് അമൂല്യങ്ങളായ, വിലമതിക്കാനാവാത്ത പുരാവസ്തുക്കളും വിഗ്രഹങ്ങളുമാണ്. വ്യവസായിയുടെ വെളിപ്പെടുത്തലും വ്യവസായി അന്വേഷണ സംഘത്തിന് കൊടുത്ത് മൊഴിയും പുറത്ത് വന്നതോടെ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും വാദങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മലക്കംമറച്ചില്‍ സംശയം ബലപ്പെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സോണിയ ഗാന്ധിയുടെ രക്തബന്ധത്തിലുള്ള ചില ആളുകള്‍ക്ക് ഇറ്റലിയില്‍ പുരാവസ്തുക്കളും വിഗ്രഹങ്ങളും വിറ്റഴിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് നേരത്തെ തന്നെ സിബിഐക്ക് വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയിലെ കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്‌നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ അമൂല്യവസ്തുക്കള്‍ കടത്താന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അന്താരാഷട്രമാര്‍ക്കറ്റിലേക്ക് ഈ വിഗ്രഹങ്ങള്‍ എത്തിക്കാനാണോ ആന്റോ ആന്റണിയുടെയും അടൂര്‍ പ്രകാശിന്റെയും മധ്യസ്ഥതയില്‍ ഇവര്‍ സോണിയ ഗാന്ധിയെ കണ്ടത് എന്ന സംശയം ബലപ്പെടുകയാണ്. സാധാരണ സ്വര്‍ണ്ണത്തിന്റെ വിലമാത്രമല്ല ഈ സ്വര്‍ണ്ണത്തിനും വിഗ്രഹങ്ങള്‍ക്ക് കോടിക്കണക്കിന് രൂപലഭിക്കുന്നതിനാലാണ് ഇത്ര ആസൂത്രണമായ കൊള്ള നടത്തിയതെന്നാണ് തന്റെ വിദേശത്തുള്ള വ്യവസായി സുഹൃത്ത് പറഞ്ഞതെന്നാണ് മുന്‍ പ്രതിപക്ഷനേതാവ രമേശ് ചെന്നിത്തല പറഞ്ഞത്. ഈ സംശയം തന്നയാണ് ഹൈക്കോടതി നേരത്തേ മുന്നോട്ട വച്ചത്. വിഗ്രഹ പുരാവസ്തു കച്ചവടത്തിലേക്ക് ഇതിനെ നയിച്ചിട്ടുണ്ടോ എന്ന സംശയം എസ്‌ഐടിയ്‌ക്കുണ്ട്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയ്‌ക്ക് രാജ്യാന്തര തലത്തിലുള്ള ഒരുമാനമുണ്ടെന്ന് ബോധ്യമാവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എസ്എടി അന്വേഷണം പ്രമുഖരായ പലരെയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്തതോടെ
അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത് സര്‍ക്കാരിലെ ഉന്നതരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ്. പോലീസിലെ രണ്ട് പ്രമുഖ സിപിഎമ്മുകാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ തലപ്പത്തേക്ക് അന്വേഷണം എത്തുമെന്ന മനസിലാക്കിയ സര്‍ക്കാര്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണ്.

ഈ കേസില്‍ പത്മകുമാറിലേക്കും വാസുവിലേക്കും ദേവസ്വം ഭരണത്തിന്റെ തലപ്പത്തുള്ള മറ്റുള്ളവരിലേക്കും അന്വേഷണം എത്തിയപ്പോള്‍, ശങ്കര്‍ദാസിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോടതിയുടെ കര്‍ശന ഇടപെടല്‍ കൊണ്ടാണ് പലരേയും ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും അന്വേഷണ സംഘം തയ്യാറയത്. ഈ കേസില്‍ സിബിഐ അന്വേഷം വേണമെന്ന ബിജെപിയുടെ ആവശ്യം ശരിവയ്‌ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ സ്വര്‍ണ്ണം വിറ്റത് ആര്‍ക്കപ്പാ കോണ്‍ഗ്രസിനാണേ അയ്യപ്പാ, ലാഭം കൊയ്തത് ആരൊക്കെ ഇന്‍ഡി മുന്നണി ഒറ്റയ്‌ക്ക് എന്ന് പാരഡി പാടേണ്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: K SurendranSABARIMALASoniya GandhiUnnikrishnan Pottygold loot case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.