തിരുവനന്തപുരം: ദൃഢനിശ്ചയം എടുക്കേണ്ടിടത്ത് എടുക്കും. അതിനുള്ള പരിശീലനംനേടിയവരാണ് തെരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാർ. ആശയാടിത്തറയിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല, വികസനമല്ലാതെ വിവാദം അജണ്ടയിലില്ല, തലസ്ഥാനത്തെ മേയർ വി.വി. രാജേഷ് ജന്മഭൂമിയുടെ ‘വർത്തമാനം’ പരിപാടിയിൽ വിശദീകരിച്ചു. സുദീർഘമായ അഭിമുഖം ജന്മഭൂമി യു ട്യൂബ് ഓൺലൈൻ ചാനലിൽ കാണാം
മേയർ പറയുന്നു:
– പത്തുവർഷത്തെ കോർപ്പറേഷൻ ഭരണത്തെക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്ന ആവശ്യങ്ങളുണ്ട്. പരിശോധിച്ച് തീരുമാനിക്കും.
– തലസ്ഥാനത്തെ ജനങ്ങൾ പ്രതിപക്ഷ ചുമതല ഏൽപ്പിച്ചപ്പോൾ അത് പൂർണ്ണ സമയം പ്രവർത്തിച്ച് നിർവിഹിച്ചു. ഇപ്പോൾ ഭരണം നൽകി. അത് ലക്ഷ്യം കാണാൻ ഉപയോഗിക്കും.
വിവാദങ്ങൾക്ക് പിറകേ പോകാനില്ല. അപ്പോൾ വികസനത്തെ ബാധിക്കും. പ്രധാനമന്ത്രി മോദി ഏറെ ശ്രദ്ധയും സഹായവും ചെയ്യാൻ തയാറായിരിക്കെ വികസനം മാത്രമാണ് അജണ്ട.
അഭിമുഖം കാണാം:
















