തിരുവനന്തപുരം : പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ. എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
തന്റെ കാശ് മുടക്കിയാണ് നെയിം ബോർഡ് സ്ഥാപിച്ചതെന്നും R ശ്രീലേഖ പറഞ്ഞു. ‘ ആളുകൾ വരുമ്പോൾ അറിയണ്ടേ. എനിക്കും വേണ്ടേ ഒരു നെയിം ബോർഡ്. ഓഫീസ് മുറി തർക്കത്തിൽ എംഎൽഎക്ക് കരാറില്ല എന്നാണ് അറിഞ്ഞത്.‘ അവർ പറഞ്ഞു. തനിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്ക് വച്ചു.
‘ ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് എനിക്കെതിരെ പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും ‘ അവർ ഫേസ്ബുക്കിൽ പറഞ്ഞു.
100 സ്ക്വയർഫീറ്റ് എടുക്കാൻ ആയിരുന്നു തീരുമാനം. മൂന്നിരട്ടി സ്ഥലം എംഎൽഎ കൈവശപ്പെടുത്തി. അതിക്രമിച്ച് കയറി എന്നാണ് പരാതി. ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ അതിക്രമിച്ച് കയറിയെന്നാണ് പരാതി. മുൻ കൗൺസിലർമാർ ഇരുന്ന കെട്ടിടമാണ്. കോർപ്പറേഷൻ അംഗീകരിച്ച് തന്ന മുറിയാണ്. അതെങ്ങനെ അതിക്രമം ആകുമെന്ന് മനസ്സിലാകുന്നില്ല – എന്നും ആർ ശ്രീലേഖ പറഞ്ഞു.














