Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

കൊള്ളയടിച്ചതിന് കണക്കില്ല; വീണ്ടെടുത്തത് 765 ഗ്രാം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 10:56 am IST
in Kerala

CBIശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ. ‌‌‌‌ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി അന്വേഷിക്കണമെന്നും ഐബി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.

അതേസമയം ശബരിമല ശ്രീകോവിലില്‍ നിന്നും കൊള്ള ചെയ്ത സ്വര്‍ണത്തിന്റെ കണക്കില്‍ ഇനിയും വ്യക്തതയില്ല. കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍, ശ്രീകോവിലിന്റെ പാര്‍ശ്വപാളികള്‍ എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ ഏകദേശ കണക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കട്ടിളപ്പാളികളുടെ മുകളിലുള്ള ഏഴ് പാളികളിലെ സ്വര്‍ണം കൂടി നഷ്ടപ്പെട്ടതായാണ് എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍. ഇതില്‍ എത്ര സ്വര്‍ണം പൊതിഞ്ഞിരുന്നു എന്നതില്‍ വ്യക്തതയില്ല. കുറഞ്ഞത് പത്ത് കിലോ സ്വര്‍ണമെങ്കിലും നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.

രണ്ട് ദ്വാരപാലക പാളികളില്‍ നാലു കിലോ സ്വര്‍ണം പൊതിഞ്ഞിരുന്നു. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ 989 ഗ്രാം മാത്രമാണ് ലഭിച്ചതെന്നാണ് രേഖ. ഇതില്‍ 474 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു. ഇതിന് തുല്യമായ 474 ഗ്രാം സ്വര്‍ണം എസ്‌ഐടി ഗോവര്‍ദ്ധനില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. 109 ഗ്രാം സ്വര്‍ണം പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സ് വാങ്ങി. തത്തുല്യ സ്വര്‍ണം പങ്കജ് ഭണ്ഡാരിയില്‍ നിന്നും എസ്‌ഐടി വീണ്ടെടുത്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും 176 ഗ്രാം സ്വര്‍ണം തുടക്കത്തില്‍ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ ആകെ ലഭിച്ചത് 765 ഗ്രാം സ്വര്‍ണം മാത്രം.
രണ്ടു കിലോ സ്വര്‍ണം കൊണ്ടാണ് 1998-ല്‍ വിജയ് മല്യ കട്ടിളപ്പാളികള്‍ പൊതിഞ്ഞതെന്നാണ് രേഖകള്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഈ പാളികളില്‍ നിന്ന് എത്ര സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്നതോ പൂശിയ സ്വര്‍ണത്തിന്റെ കണക്കോ ലഭ്യമല്ല. ദ്വാരപാലക പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയില്‍ നിന്നായി ആറ് കിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്നു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

രണ്ട് ദ്വാരപാലക പീഠങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കും പുറത്തു വന്നിട്ടില്ല. രണ്ട് പാര്‍ശ്വപാളികളിലായി കുറഞ്ഞത് രണ്ടു കിലോ സ്വര്‍ണമെങ്കിലും നഷ്ടപ്പെട്ടതായാണ് നിഗമനം. ഇതിനു പുറമെയാണ് ദശാവതാരം, രാശിചിഹ്നങ്ങള്‍, ശിവരൂപം, കട്ടിളയുടെ പ്രഭാമണ്ഡലം എന്നിങ്ങനെ ഏഴ് പാളികളില്‍ നിന്ന് കടത്തിയ സ്വര്‍ണം. ഇത് എത്ര കിലോ വരുമെന്നത് വിശദ പരിശോധനയിലേ അറിയൂ.

ശ്രീകോവില്‍ വാതിലുകള്‍ പൊതിഞ്ഞ നാലു കിലോ എങ്കിലും തൂക്കം വരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടോ അതൊ സ്‌ട്രോങ് റൂമിലുണ്ടോ എന്നതിലും വ്യക്തതയില്ല.

 

Tags: CBI (Central Bureau of Investigation)ശബരിമല സ്വർണക്കൊള്ളCentral Intelligence Bureau (IB)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ല; സ്വര്‍ണക്കൊളള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തല്‍

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; സന്നിധാനത്ത് എസ്.ഐ.ടി പരിശോധന ഇന്നും തുടരും

Kerala

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala

സ്വർണക്കൊള്ളക്കേസിലെ ഗൂഢാലോചന: കടകംപള്ളിയെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണം’: കെ. സുരേന്ദ്രൻ

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.