Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പരമേശ്വര്‍ജി പടുത്തുയര്‍ത്തിയ ജ്ഞാനകേന്ദ്രം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ 43-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കം

ഡോ. സി.വി. ജയമണി by ഡോ. സി.വി. ജയമണി
Jan 2, 2026, 10:32 am IST
in Article

വിജ്ഞാനപ്രദമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും, കവിയും വാഗ്മിയും സര്‍വോപരി മികച്ച സംഘാടകനുമായിരുന്ന പി. പരമേശ്വര്‍ജിയുടെ മനസില്‍ വിരിഞ്ഞ ആശയത്തില്‍നിന്നുയര്‍ന്നുവന്നതാണ് രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനായി തിരുവനന്തപുരത്ത് ഒരു പഠനഗവേഷണ കേന്ദ്രമെന്ന നിലയില്‍ ഭാരതീയ വിചാരകേന്ദ്രം. 1982 ലാണ് യാഥാര്‍ത്ഥ്യമായത്. ഭാരതീയ തത്വചിന്തയുടെയും വിചാരധാരയുടെയും ജ്ഞാനമാര്‍ഗം പിന്തുടരുന്നവരുടെയും കൂട്ടായ്‌മയായ ഭാരതീയ വിചാരകേന്ദ്രം ഉദ്ഘാടനം ചെയ്തത് മുതിര്‍ന്ന സംഘപ്രചാരകനും ഭാരതീയ മസ്ദൂര്‍ സംഘിന്റെ അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയായിരുന്നു. പില്‍ക്കാലത്ത് സാമൂഹ്യ പരിഷ്‌കര്‍ത്താവും, സത്യാന്വേഷിയുമായ പരമേശ്വര്‍ജിയുടെ ഗഹനമായ പഠനങ്ങള്‍ക്കും, പ്രസിദ്ധീകരണത്തിനും പ്രഭാഷണങ്ങള്‍ക്കുമുള്ള വേദിയായി മാറുകയായിരുന്നു ഭാരതീയ വിചാര കേന്ദ്രം. സ്വ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ വിചാര കേന്ദ്രത്തില്‍ മരണം വരെ കര്‍മനിരതനായ ഡയറക്ടറായിരുന്നു പരമേശ്വര്‍ജി. അമ്പതോളം പുസ്തകങ്ങളും നിരവധി പഠനാര്‍ഹങ്ങളായ ലേഖനങ്ങളും, കവിതകളും, ഗണഗീതങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ പരന്ന വായനയുടെയും ആഴമേറിയ ചിന്തകളുടെയും ഉത്പന്നങ്ങളാണ്. നിരവധി അപൂര്‍വഗ്രന്ഥങ്ങളുടെ കലവറയായ ജ്ഞാനേശ്വരി എന്ന ഗ്രന്ഥശാല പരമേശ്വര്‍ജിയുടെ പരന്ന വായനയെ അടയാളപ്പെടുത്തുന്നു. നവതിയുടെ നിറവിലും നിറഞ്ഞ് പ്രകാശിച്ച ജ്ഞാനസൂര്യനായ പരമേശ്വര്‍ജി എഴുത്തിന്റെ തമ്പുരാനായിരുന്നു. പ്രവര്‍ത്തകരെ തന്റെ ചുറ്റിലും പ്രകാശിക്കുന്ന നക്ഷത്രങ്ങളായിത്തീരാന്‍ അദ്ദേഹം പ്രചോദിപ്പിച്ചിരുന്നു. നിരവധി പ്രവര്‍ത്തകരെ അങ്ങിനെ പ്രകാശിപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ഒരു ശക്തിയായി ഉയര്‍ന്നു വന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 43 വര്‍ഷം.

കുതിപ്പിന്റെ ഒരു പുതുവര്‍ഷം

വികസിത ഭാരതം എന്ന രാജ്യത്തിന്റെ വീക്ഷണത്തിന് കരുത്തു പകരുന്ന നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് 2025 കടന്നു പോകുന്നത്. 21-ാം നൂറ്റാണ്ടിന്റെ 25 വര്‍ഷം കടന്നു പോയിരിക്കുന്നു, കാല്‍ നൂറ്റാണ്ട് എന്നത് ഒരു കാലഘട്ടമാണ്. പുതു വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും സാധ്യതകളുടെയുമാണ്. ഈ പുതിയ വര്‍ഷത്തിലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ 43-ാം വര്‍ഷികം നടക്കുന്നത് എന്നത് ആകസ്മികമാകാം. എന്നാല്‍ സംഘത്തിന്റെ നൂറാം വാര്‍ഷികവേളയിലും ഭാരതം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഭഗവദ്ഗീതാ സെമിനാറിന്റെ രജതജൂബിലി വേളയിലും നടത്തപ്പെടുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് വര്‍ദ്ധിച്ച പ്രാധാന്യമാണുള്ളത്. വിചാര കേന്ദ്രത്തിന്റെ സ്ഥാപകനായ സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ ശതാബ്ദി വര്‍ഷം കൂടിയാണ്.

ഭാരതം കൂടുതല്‍ കുതിപ്പിനായി കാത്തിരിക്കുന്ന ഈ വര്‍ഷം അതിവേഗം വളരുന്ന മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളത്. പത്ത് വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലം പതിന്മടങ്ങു ശക്തിയില്‍ മുന്നോട്ട് കൊണ്ടുപോയാലെ അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയായി ഭാരതത്തിന് വളരാന്‍ സാധിക്കുകയുള്ളു. മെയ്‌ക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയും വേഗത്തിലും മികവിലും നടപ്പിലാക്കിയെങ്കില്‍ മാത്രമെ Make in India and Make for the world എന്ന ലക്ഷ്യത്തിലേക്ക് നമുക്കെത്താന്‍ സാധിക്കുകയുള്ളു. അതിനുള്ള സംവിധാനമൊരുക്കാന്‍ ഇന്നത്തെ ഭരണത്തിന് സാധിക്കുന്നതാണ്. ഒരു നല്ല ഭരണത്തിനുള്ള ബൗദ്ധിക പിന്തുണ നല്‍കുക എന്നതാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ദൗത്യം. വാര്‍ഷിക സമ്മേളനത്തില്‍ അത്തരം വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവരും കര്‍മ മണ്ഡലത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരുമായ ഉയര്‍ന്ന ബൗദ്ധികശക്തിയുള്ള ഒരു പറ്റം ആളുകളുടെ കൂട്ടായ്‌മയായ ഭാരതീയ വിചാരകേന്ദ്രം കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തനമുള്ള സംഘടനയാണ്. അതില്‍ വൈസ് ചാന്‍സലര്‍മാരും പ്രൊഫസര്‍മാരും, ഉന്നത ഉദ്വോഗസ്ഥന്മാരും സാധാരണക്കാരും ഉള്‍പ്പെടുന്നു. 14 ജില്ലകളിലുമായി നൂറ് സ്ഥാനീയ സമിതികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരതീയ വിചാര കേന്ദ്രം.

സംവാദത്തിന്റെ സവിശേഷ സംസ്‌കാരം

വാദേവാദേ വര്‍ദ്ധിത തത്വബോധ എന്നത് ഒരു പഴമൊഴിയാണ്. സത്യാന്വേഷണത്തിനും ജ്ഞാനസമ്പാദനത്തിനും ചര്‍ച്ചയുടെയും സംവാദത്തിന്റെയും പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. വാദങ്ങളും എതിര്‍വാദങ്ങളുമാണ് ഒരു ദര്‍ശനത്തിന്റെ ആവിര്‍ഭാവത്തിനും വികാസത്തിനും കാരണമാകുന്നത്. ചര്‍ച്ചകളിലൂടെയും സംവാദത്തിലൂടെയുമാണ് ജ്ഞാനസമ്പന്നരായി തീരേണ്ടതെന്ന് പരമേശ്വര്‍ജി ഉറച്ചു വിശ്വസിച്ചു. പ്രവര്‍ത്തകരെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും സ്വയം നവീകരിക്കാനുള്ള മാര്‍ഗം തുറന്നു കൊടുക്കുകയും ചെയ്തു’. ലളിതജീവിതം കൊണ്ട് മാതൃകാപുരുഷനായ പരമേശ്വര്‍ജി സ്വന്തം ജീവിതത്തിലൂടെ വികസിപ്പിച്ചെടുത്ത ജ്ഞാന മാതൃകയാണ് കേന്ദ്രത്തിലെ മറ്റു പ്രവര്‍ത്തകരും അനുകരിച്ച് മുന്നോട്ട് പോകുന്നത്.

രാഷ്‌ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറമായിരുന്നു പരമേശ്വര്‍ജി വികസിപ്പിച്ചെടുത്ത സൗഹൃദ വലയം. വിദ്വേഷ വിഷം ചീറ്റലും വിഴുപ്പലക്കലും നിത്യസംഭവമായി മാറുന്ന വര്‍ത്തമാനകാല ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സംവാദങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന വിചാരകേന്ദ്രം വേദികളിലെ ചര്‍ച്ചകള്‍ പരമേശ്വര്‍ജിയുടെ മഹിതമായ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ളതാണ്. അത്തരം സംവാദ സംസ്‌കാരമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന് ആവശ്യം. അത്തരം സംവാദങ്ങളായിരുന്നു ഇഎംഎസ്സും പരമേശ്വര്‍ജിയും തമ്മില്‍ നടന്നത്. അത്തരം സൗഹൃദങ്ങളായിരുന്നു പി. ഗോവിന്ദ പിള്ളയും പരമേശ്വര്‍ജിയും തമ്മില്‍ ഉണ്ടായിരുന്നത്. അത്തരം സംവാദങ്ങളും സൗഹൃദങ്ങളുമാണ് വിചാരകേന്ദ്രത്തിന്റെ മുഖമുദ്ര.

ഭഗവദ്ഗീതയുടെ കാലിക പ്രസക്തി

വര്‍ത്തമാന കാല ജീവിതത്തിലും വികസനകാര്യത്തിലും നാമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഭഗവദ്ഗീത പരിഹാരമാണെന്ന് പരമേശ്വര്‍ജി വിശ്വസിച്ചിരുന്നു. ഗീതാ സെമിനാറിന്റെ 25-ാം വര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സാമൂഹികജീവിതത്തിലും വികസിത ഭാരതത്തിനും ഗീതയുടെ പങ്ക് എന്നത് കാലിക പ്രാധാന്യമുള്ള വിഷയമാണ്. സ്വന്തം കര്‍മമണ്ഡലത്തില്‍ ഗീതയുടെ സന്ദേശം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഗഹനമായി പഠിക്കാനാണ് പരമേശ്വര്‍ജി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. അത്തരത്തിലുള്ള ധാരാളം പഠനങ്ങള്‍ നാടിന്റെ നാനാ ഭാഗത്തും നടക്കുന്നുണ്ട്.

വികസിത ഭാരതത്തിന് ഭഗവദ് ഗീതാദര്‍ശനത്തിന്റെ പങ്ക് എന്നത് കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ്. ഗാന്ധിജിയുടെ ജീവിതവും സ്വാതന്ത്ര്യസമരവുമായി ഗീതാദര്‍ശനങ്ങള്‍ക്കുള്ള സ്വാധീനം പോലെ ഈ അടുത്തു നടന്ന ജി 20 ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ കടന്നുവന്ന ഭാരതീയ മൂല്യങ്ങളുടെ സ്വാധീനം നമുക്ക് അന്വേഷിച്ചു കണ്ടെത്താവുന്നതാണ്.

കാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ടും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്താലും സമ്പന്നമാകാറുണ്ട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സമ്മേളനങ്ങള്‍. സര്‍ക്കാര്‍ ഗ്രാന്റുകളോ വലിയ സംഭാവനകളോ പ്രതീക്ഷിക്കാതെ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവിലും സഹായ സഹകരണത്തിലും നടത്തപ്പെടുന്ന സമ്മേളനങ്ങള്‍ നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ്. 43-ാംവര്‍ഷിക സമ്മേളനവും ഇതിനൊരു അപവാദമല്ല. മാറി വരുന്ന സാഹചര്യങ്ങളില്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് ആ വിഷയങ്ങളെ ആധികാരികമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണ്. അതില്‍ വൈസ് ചാന്‍സലര്‍മാരും സര്‍വകലാശാല പ്രൊഫസര്‍മാരും സാധാരണ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ, സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ പാത പിന്തുടരുന്ന പ്രവര്‍ത്തകരാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്.

Tags: P Parameswaranഭാരതീയ വിചാരകേന്ദ്രം43rd Annual Conference
ഡോ. സി.വി. ജയമണി
ഡോ. സി.വി. ജയമണി
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.