Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവൈരാണിക്കുളം ശ്രീപാര്‍വതി ദേവിയുടെ നട ഇന്ന് തുറക്കും; രാത്രി എട്ടിനാണ് നടതുറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 06:32 am IST
in Kerala, Samskriti

കാലടി: ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രം നട തുറന്ന് ഭകതര്‍ക്ക് ദര്‍ശനം നല്കുന്നുവെന്ന അപൂര്‍വ്വം ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വ്വതീദേവിയുടെ തിരുനട ഇന്ന് രാത്രി എട്ടിന് തുറക്കും.

നടതുറപ്പിനു മുന്നോടിയായി ക്ഷേത്രാല്‍പത്തിയുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്ന് ദേവിക്കും മഹാദേവനും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളുമായി താലം പൂക്കാവടി, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെടും.

ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ഉടന്‍ നടതുറക്കുന്നതിന് ആചാരവിധിപ്രകാരം ചടങ്ങുകള്‍ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന അടയാളം ലഭിക്കുന്നതോടെ ക്ഷേത്ര ഉരാണ്‍മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണിയും നടയ്‌ക്കല്‍ സന്നിഹിതരാവും. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്‌ക്കല്‍ വന്നു നിന്ന് ഊരാണ്‍മ്മക്കാരും സമുദായംതിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചു ചോദിക്കും. എത്തിയെന്നമറുപടി ലഭിച്ചാല്‍ നടതുറക്കട്ടേ എന്ന് അനുവാദം ചോദി
ക്കും. തുറന്നാലും എന്ന അനുമതി നല്‍കുന്നതോടെ ഊരാണ്‍മക്കാരില്‍ നിന്ന് അനുവാദം വാങ്ങി നടതുറക്കും.

ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈസമയം ദേവിയുടെ നടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവയ്‌ക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും ഉച്ചയ്‌ക്ക്‌ശേഷം രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് ദര്‍ശന സമയം. സാധാരണ ക്യൂവിനു പുറമേ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം.

ഭകതര്‍ക്ക് സൗജന്യമായി കുടിവെള്ളവും രാവിലെ ഒമ്പത് മുതല്‍ അന്നദാനവും ലഭിക്കും. പാര്‍ക്കിങ്ങിനു ക്ഷേത്ര ട്രസ്റ്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടും സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജമാണ്. സുരക്ഷയുടെ ഭാഗമായി പോലീസും, സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളും, വാളണ്ടിയേഴ്‌സും രംഗത്തുണ്ടാകുമെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എ.മോഹന്‍ കുമാര്‍, സെക്രട്ടറി എ.എന്‍.മോഹനന്‍ എന്നിവര്‍ പറഞ്ഞു.

Tags: ThiruvairanikulamThiruvairanikulam Mahadeva Templeതിരുവൈരാണിക്കുളം ശ്രീപാര്‍വതി ദേവിനടതുറപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

സംസ്ഥാന പോലീസ് മേധാവി റവഡ എ. ചന്ദ്രശേഖറും കുടുംബവും എള്ള് പറ നിറയ്ക്കുന്നു
Kerala

തിരുവൈരാണിക്കുളം ഭക്തിസാന്ദ്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച്
തിരുവാഭരണ ഘോഷയാത്ര അകവൂര്‍മനയില്‍ നിന്നും ആരംഭിച്ചപ്പോള്‍
Kerala

തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വതീദേവിയുടെ നടതുറന്നു

Kerala

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന്റെ ദര്‍ശനത്തിനായുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിക്കുന്നു
Kerala

ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ്: മഹോത്സവം വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.