ന്യൂദല്‍ഹി: കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചിന്റെ (ഐജിസിഎആര്‍) ഡയറക്ടറായി മലയാളിയായ ശ്രീകുമാര്‍ ജി. പിള്ള ചുമതലയേറ്റു. മുന്‍ ഡയറകടര്‍ സി.ജി. കര്‍ഹാഡ്കര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മുംബൈ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ന്യൂക്ലിയര്‍ റീസൈക്കിള്‍ ബോര്‍ഡിന്റെ ഡെ. ചീഫ് എക്‌സിക്യൂട്ടീവാണ് ശ്രീകുമാര്‍.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് നേടിയ അദ്ദേഹം 1990ല്‍ ബിഎആര്‍സിയില്‍ നിയമിതനായി. 35 വര്‍ഷം വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് ട്രോംബെയിലെ പ്ലൂട്ടോണിയം പ്ലാന്റില്‍ ഷിഫ്റ്റ് ചാര്‍ജ് എന്‍ജിനീയര്‍, സീനിയര്‍ പ്രോസസ് എന്‍ജിനീയര്‍, സൂപ്രണ്ട് (ഓപ്പറേഷന്‍സ്) എന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.











