ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന പി.സി. മോഹനന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ബത്തേരി കോളിയാടിയിലെ തറവാട്ട് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍, ബിജെപി നേതാക്കളായ കെ.പി. ശ്രീശന്‍, ജില്ലാ പ്രഭാരി എന്‍. ഹരിദാസ്, വി.കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീക്ക്, സിപിഎം ജില്ലാ കമ്മറ്റി അംഗം സുരേഷ് താളൂര്‍, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്ക്, കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.ജെ. ദേവസ്യ, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി ടി.ആര്‍. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
















