ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
സർവേ സൂപ്പർവൈസര്‍ വെങ്കിടേഷ് ഡിയുടെ ബന്ധുക്കളുടെ വീടുകൾ, ഓഫീസ്, അഞ്ചിലധികം സ്ഥലങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഏഴ് സ്ഥലങ്ങൾ, ഒരു വീട്, ആറ് ഏക്കർ, 20 ഗുണ്ട കൃഷിഭൂമി എന്നിവ കണ്ടെത്തി. ഇവയ്‌ക്കെല്ലാം കൂടി 90.77 ലക്ഷം രൂപ വിലമതിക്കും
2,000 രൂപ പണമായും, 29 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ, 32.4 ലക്ഷം രൂപയുടെ വാഹനങ്ങൾ, 1.40 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ളവായും കണ്ടെടുത്തു. ഇവയുടെ ആകെ മൂല്യം 62 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു. മൊത്തം 1.53 കോടി രൂപയുടെ സ്വത്തുക്കൾ ഓപ്പറേഷനിൽ കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.












