തിരുവനന്തപുരം: ചിറ്റൂരിലെ നവീകരിച്ച ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാണ്ടിക്കായുള്ള പേരിടല്‍ മത്സരം വിവാദമായതോടെ കയ്യൊഴിഞ്ഞ്
വകുപ്പു മന്ത്രി. പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ഡിസ്റ്റിലറി പുനരുജ്ജീവിപ്പിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ പങ്ക്.അത് തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്.2026 ഫെബ്രുവരിയില്‍ യൂണിറ്റ് തുറക്കും. പുതിയ സംരംഭം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള ഐക്യ ജനാധിപത്യ മുന്നണി ചിറ്റൂര്‍ യൂണിറ്റ് പുനരുജ്ജീവിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ ബ്രാണ്ടിക്ക് പേരിടല്‍ മത്സരം നടത്തുന്നതിനെതിരെ
കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ അപലപിച്ചിരുന്നു. നീക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും കുട്ടികള്‍ക്കും യുവാക്കള്‍ക്കും തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നായിരുന്നു കെസിബിസിയുടെ വിമര്‍ശനം.
















