കാസര്‍കോഡ് : ബേക്കലില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു.പൊയിനാച്ചി സ്വദേശി ശിവാന്ദ് (19) ആണ് മരിച്ചത്.
റെയില്‍ പാളം മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടി കാണാന്‍ എത്തിയതായിരുന്നു യുവാവ്.
വേടന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലായി.
















