കൊച്ചി : പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തും.ക്രമസമാധാന പാലനത്തിനായി 1200 പൊലീസുകാരെ വിന്യസിക്കും.ഫോര്‍ട്ട്‌കൊച്ചിയില്‍ മാത്രം നൂറുകണക്കിന് പൊലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും.
പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്ക് പ്രത്യേക പവലിയന്‍ ഉണ്ടാകും.പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, സി.സി.ടി.വി സംവിധാനങ്ങള്‍ എന്നിവ പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.31ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ നിയന്ത്രിച്ച് മാത്രമേ ആളുകളെ കടത്തി വിടൂ.
പൊലീസിന് പുറമെ എക്‌സൈസ്,അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെല്ലാം ചേര്‍ന്നുള്ള ഏകോപിത പ്രവര്‍ത്തനങ്ങളാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുക.
തിരക്ക് പരിഗണിച്ച് ജങ്കാര്‍ സര്‍വീസ്, വാട്ടര്‍ മെട്രോ, സി വാട്ടര്‍ ബോട്ട് സര്‍വീസ് തുടങ്ങിയവയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി ഏഴ് ബസുകളും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സര്‍വീസ് നടത്തും
ഹോട്ടലുകള്‍ക്ക് മുന്നില്‍ വാഹന സൗകര്യം ഉണ്ടായിരിക്കണമെന്ന് ഹോട്ടല്‍- ബാര്‍ ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണിത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സര്‍വീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജര്‍മാര്‍ നിര്‍ദേശിക്കണം. എറണാകുളം റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണ് ഉത്തരവിട്ടത്.
















