തിരുവനന്തപുരം: ടി.എസ്. ശ്യാംകുമാറിനെയും സണ്ണി കപിക്കാടിനെയും പോലുള്ള ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ അംബേദ്കറെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ മാത്രം ഇഷ്ടം കണ്ടെത്തുന്നവരാണെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ ആരിഫ് ഹുസൈന് തെരുവത്ത്. മനോരമ ചാനല്‍ കൊച്ചിയില്‍ നടത്തിയ ഹോര്‍ത്തുസ് ചര്‍ച്ചയില്‍ ശ്രീജിത് പണിക്കര്‍ അംബേദ്കര്‍ ദര്‍ശനത്തെക്കുറിച്ച് നടത്തിയ ചര്‍ച്ച പരിപാടി അലങ്കോലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഈ പ്രതികരണം. അംബേദ്കറെ എങ്ങിനെ വേണമെങ്കിലും വായിക്കാം എന്ന് പറഞ്ഞ് സെമിനാര്‍ നടത്തിയ മനോരമ, അംബേദ്കര്‍ നടത്തിയ മുസ്ലിം വിമര്‍ശനത്തെക്കുറിച്ച് ശ്രീജിത് പണിക്കര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ഇങ്ങിനെ വായിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് സണ്ണികപിക്കാടും ശ്യാംകുമാറും മാത്രമല്ല, ചര്‍ച്ച നിയന്ത്രിക്കുന്ന മനോരമയുടെ ആങ്കറും കേള്‍വിക്കാരായ ഇടത്-ഇസ്ലാമിസ്റ്റുകള്‍ അംബേദ്കറിനെ ഇങ്ങിനെ വായിക്കാന്‍ പറ്റില്ലെന്ന് വിമര്‍ശനമുയര്‍ത്തുകയായിരുന്നുവെന്നും ആരിഫ് ഹുസൈന്‍ പറയുന്നു.
അംബേദ്കര്‍ ഇസ്ലമിനെയും മുസ്ലിങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച നേതാവാണ്.
ഇസ്ലാം മതത്തിന്റെ ആശയങ്ങളെയും വിമര്‍ശിച്ച ആളാണ് അംബേദ്കര്‍. എന്തുകൊണ്ട് നിങ്ങള്‍ അതിനെക്കുറിച്ച് പറയുന്നില്ല എന്നാണ് ആ ചര്‍ച്ചയില്‍ ശ്യാംകുമാറിനോടും സണ്ണി കപിക്കാടിനോടും ചോദിച്ചത്. അതോടെയാണ് ചര്‍ച്ച അലങ്കോലമായത്. – ആരിഫ് ഹുസൈന് തെരുവത്ത് പറയുന്നു. പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ അതിശക്തമായാണ് അംബേദ്കര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത്. പക്ഷെ ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ക്ക് ഇത് അംഗീകരിക്കാന്‍ വയ്യ. – ആരിഫ് ഹുസൈന്‍ പറയുന്നു.
ഇസ്ലാംമത ആശയം കൊണ്ടുനടക്കുന്ന ആളുകള്‍ നടത്തുന്ന ഐഡന്‍റിറ്റി പൊളിറ്റിക്സിനെ അംബേദ്കര്‍ പൊളിച്ചടുക്കുന്നു. ഇസ്ലാംമത രാഷ്‌ട്രീയത്തിന് ഇവിടെ വേരൂന്നാന്‍ സമ്മതിക്കാത്തരീതിയിലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ അംബേദ്കറിനു കഴിഞ്ഞു എന്നതാണ് അംബേദ്കറുടെ പ്രസക്തി. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യയുടെ ഒരു രക്ഷകനാണ് വാസ്തവത്തില്‍. പക്ഷെ അംബേദ്കര്‍ ഹിന്ദുമതവിമര്‍ശനം മാത്രമാണ് നടത്തിയത് എന്ന രീതിയിലാണ് ഇവിടുത്ത ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ മുന്നേറുന്നത്. ശ്യാംകുമാറിനെപ്പോലുള്ളവരും സണ്ണി കപിക്കാടിനെപ്പോലുള്ളവരും ഇതാണ് ചെയ്യുന്നത്. – ആരിഫ് ഹുസൈന് തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.
ശ്യാംകുമാര്‍ മാധ്യമം ദിനപത്രത്തില്‍ ശ്രീനാരായണഗുരു മുഹമ്മദ് നബിയെ പുകഴ്‌ത്തിപ്പറഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് പലേഖനം എഴുതിയ ആളാണ്. വാസ്തവത്തില്‍ ശ്രീനാരാണഗുരു ശ്രീരാമനെയും മറ്റ് പല ഹിന്ദുദൈവങ്ങളേയും പുകഴ്‌ത്തുന്നുണ്ട്. പക്ഷെ അതെല്ലാം സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞ്, ശ്രീനാരായണഗുരു മുഹമ്മദ് നബിയെപ്പറ്റി പറഞ്ഞ കാര്യം പര്‍വ്വതീകരിക്കുകയായിരുന്നു ശ്യാംകുമാര്‍. അതായത് ശ്യാം കുമാര്‍ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്തി ലേഖനമെഴുതുകയായിരുന്നു. ഇനി ഇസ്ലാമിനെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്യാംകുമാറിനെപ്പോലുള്ളവര്‍ മിണ്ടുന്നേയില്ല. ഇസ്ലാമിനെക്കുറിച്ച് അംബേദ്കര്‍ നടത്തിയ വിമര്‍ശനത്തില്‍എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചോദിച്ചാലും ശ്യാംകുമാറിനെപ്പോലുളളവരും സണ്ണികപിക്കാടിനെപ്പോലുള്ളവരും ഒരക്ഷരം മിണ്ടുന്നുമില്ല- ആരിഫ് ഹുസൈന് തെരുവത്ത് വിമര്‍ശിക്കുന്നു.
















