കാസര്‍ഗോഡ്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരിക്ക്.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.ഇതിനിടെ പരിപാടി നടന്ന സ്ഥലത്തിന് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകട കാരണം.
















