മലപ്പുറം: പര്‍ദ്ദ ധരിച്ചെത്തിയ സംഘം വീടുകയറി ആക്രമണം നടത്തിയെന്ന് പരാതി. ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടില്‍ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയത്.
മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം.ആക്രമണത്തില്‍ 11 വയസുകാരി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
വീട് മുഴുവന്‍ പരിശോധന നടത്തിയ സംഘം എതിര്‍ക്കാന്‍ ശ്രമിച്ചവരെ ആയുധമുള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.നാട്ടുകാര്‍ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
















