ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരെ ബാഗേജില്‍ ഒളിപ്പിച്ച 6.23 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബെംഗളൂരു കസ്റ്റംസ് അറസ്റ്റ് ചെയ്തു. 17.80 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.
1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















