തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മൊബൈല്‍ ഫോണ്‍ വ്യാപാരി ദിലീപ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ആരോപണം. മൊബൈല്‍ ഷോപ്പില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ കൗണ്‍സിലര്‍ ഗ്രാമം പ്രവീണിനെതിരെ ആരോപണമുണ്ടെന്ന് ദിലീപിന്റെ സഹോദരന്‍ രതീഷ് പറഞ്ഞു.
ഒരു കൗണ്‍സിലര്‍ കുടുംബകാര്യങ്ങളില്‍ ഇടപെട്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. പൊലീസിന് നല്‍കിയ പരാതിയിലാണ് സഹോദരന്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ രതീഷിന്റെ ആരോപണം ഗ്രാമം പ്രവീണ്‍ നിഷേധിച്ചു.
ഞായറാഴ്ചയാണ് ദിലീപിനെ നെയ്യാറ്റിന്‍കര ടൗണിന് സമീപം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
















