തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വേണ്ടി ജനുവരി 6ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 5 വൈകിട്ട് 4ന് മുമ്പായി https://forms.gle/wke6e1GB1TuMPubn8 എന്ന ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 6 രാവിലെ 10 ന് ‘NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM’ എന്ന സ്ഥാപനത്തിലെത്തി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങള്‍ക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum’ (ഫേസ്ബുക്ക് പേജ്)/ ncsc.scsttvm (ഇന്‍സ്റ്റഗ്രാം പേജ്) സന്ദര്‍ശിക്കുക. ഫോണ്‍: 0471 2332113.
















