തിരുവനന്തപുരം : എം എൽ എ പ്രശാന്തിനോട് ഓഫീസ് കെട്ടിടം ഒഴിയാൻ പറഞ്ഞ ബിജെപി കൗൺസിലർ ആർ ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ട്. അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആക്കുന്നു . ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. . ആർ ശ്രീലേഖയുടെ നിലപാടിനെ അഭ്യർത്ഥനയെന്നോ അപേക്ഷയെന്നോ ഉള്ള നിലയ്‌ക്ക് കാണാൻ കഴിയില്ല. എപ്പോഴും ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് കൈക്കൊള്ളുന്നതെന്നും ‘ ബിനോയ് വിശ്വം പറഞ്ഞു.















