Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ പേരില്‍ ബലിയാടാക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Dec 29, 2025, 09:52 am IST
in Entertainment

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ലാല്‍ ജോസായിരുന്നു ഇവരെ ആദ്യമായി ഒന്നിപ്പിച്ചത്. ഒന്‍പതാം ക്ലാസുകാരിയായിരുന്ന കാവ്യ ആദ്യമായി നായികയായതും ഈ ചിത്രത്തിലൂടെയായിരുന്നു. ആദ്യ സിനിമ തന്നെ ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങളാണ് കാവ്യയ്‌ക്ക് ലഭിച്ചത്. ദിലീപുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി കരിയറില്‍ അത്രയും ഗുണകരമായി മാറുകയായിരുന്നു. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നിന്നൊരു കാലമുണ്ടായിരുന്നു. സിനിമയ്‌ക്ക് പുറമെ സ്റ്റേജ് ഷോകളിലും സജീവമായിരുന്നു ഇരുവരും. മഞ്ജു വാര്യരുമായി വിവാഹമോചനം നേടിയ സമയം മുതല്‍ കാവ്യയും ദിലീപും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇവരുടെ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ മഞ്ജുവോ, ദിലീപോ വേര്‍പിരിയലിന്റെ കാരണം പരസ്യമാക്കിയിരുന്നില്ല.

 

 

ഗോസിപ്പുകള്‍ പിന്നീട് യാഥാര്‍ത്ഥ്യമായി മാറുകയായിരുന്നു. 2015 നവംബര്‍ 16നായിരുന്നു ഇവരുടെ വിവാഹം. എന്റെ പേരില്‍ ബലിയാടാക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്. മീനാക്ഷിയാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് എന്നും ദിലീപ് പറഞ്ഞിരുന്നു. 2019 ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മി ജനിച്ചത്. മാമാട്ടി എന്ന മഹാലക്ഷ്മി ആരാധകര്‍ക്കും പരിചിതയാണ്. മകളുടെ വിശേഷങ്ങളും ദിലീപ് പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ചുള്ള ചോദ്യങ്ങളും വരാറുണ്ട്. ഭഭബ റിലീസിന് ശേഷമുള്ള അഭിമുഖത്തിലും ദിലീപ് കാവ്യയെക്കുറിച്ചും, മഹാലക്ഷ്മിയെക്കുറിച്ചും സംസാരിച്ചിരുന്നു

 

ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ഭക്ഷണം എന്താണ് വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ടെന്‍ഷനാവാറുണ്ട്. പൊതുവെ ഇന്ന ഭക്ഷണം എന്നൊന്നുമില്ല എനിക്ക്. കാവ്യയാണെങ്കിലും, അനിയത്തിയാണെങ്കിലും ലഞ്ചിന് എന്താ വേണ്ടത്, ഡിന്നറിന് എന്താണ് വേണ്ടത് എന്നൊക്കെ ചോദിച്ച് വരാറുണ്ട്. തിരിച്ച് കടിക്കാത്ത എന്ത് ഭക്ഷണവും കഴിക്കുന്ന ആളാണ് ഞാന്‍ എന്നും ദിലീപ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് അഭിമുഖത്തിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. മഹാലക്ഷ്മി വെജ് ഫുഡാണ് കൂടുതലും കഴിക്കുന്നത്. ചോറും തൈരിന്റെ ആളാണ്. ജങ്ക് ഫുഡില്‍ താല്‍പര്യമുണ്ട്. മീനാക്ഷി എല്ലാ ഭക്ഷണവും കഴിക്കാറുണ്ട്.

 

ഓസ്‌ട്രേലിയയില്‍ വെക്കേഷന് പോയിരിക്കുന്നതിനാല്‍ ഭഭബ കണ്ടിട്ടില്ല മഹാലക്ഷ്മി. സിനിമയുടെ ടീസര്‍ കണ്ടിട്ട് അച്ഛാ സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്നു. അന്ന് അവളും എന്റെ കൂടെയുണ്ടായിരുന്നു. അവളില്‍ നിന്നാണ് ആദ്യ കമന്റ് കിട്ടാറുള്ളത്. നമ്മള്‍ വേറെ ഹീറോയിനെയൊക്കെ കെട്ടിപ്പിടിക്കുന്ന സമയത്ത് പുള്ളിക്കാരി കാവ്യയ്‌ക്ക് ആംഗ്യം കൊണ്ട് കാണിച്ച് കൊടുക്കും. അച്ഛന് അമ്മയോട് വലിയ ഇഷ്ടമൊന്നും ഇല്ല കേട്ടോ, അങ്ങനെയൊക്കെയുള്ള പരിപാടികളാണ്. പൊസസീവ്‌നെസൊക്കെയുണ്ട്.

 

അങ്ങനെ ആള്‍ക്കാര്‍ വന്നാല്‍ കാവ്യയും ഞാനുമായി സിനിമ സംഭവിക്കും എന്നായിരുന്നു കാവ്യയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്. വിവാഹ ശേഷമായി കുടുംബ കാര്യങ്ങളുമായി ഒതുങ്ങുകയായിരുന്നു കാവ്യ. ഇപ്പോഴും അവസരങ്ങള്‍ വരുന്നുണ്ട്. അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യയാണ് സംസാരിക്കേണ്ടത്. ഞാനായിട്ട് അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല എന്നും ദിലീപ് പറഞ്ഞിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നുമില്ല. ശാന്തമായിട്ട് ഇങ്ങനെയൊക്കെയങ്ങ് പോവുക എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആഗ്രഹത്തിന്റെ പുറത്താണ് ഓരോന്ന് ചെയ്യുന്നത്. മക്കള്‍ നന്നായി നോക്കണം, മക്കളുടെ മക്കള്‍ നന്നായി നോക്കണം എന്നൊക്കെ പറയുന്നത് ഒരു ലക്കാണ്. ചില സ്ഥലത്ത്, ചില ഫാമിലീസില്‍ മാത്രം കിട്ടുന്ന ഭാഗ്യമാണ് എന്നും ദിലീപ് പറഞ്ഞിരുന്നു.

Tags: dileepMeenakshi DileepKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.