Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 29, 2025, 06:09 am IST
in Editorial

വീറും വാശിയും തീര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ സാരഥികളായി. വികസനത്തിനായി പുതിയ മത്സരത്തിന് തുടക്കമിടാം. ചരിത്രത്തിലാദ്യമായി, ബിജെപി നയിക്കുന്ന എന്‍ഡിഎ നേടിയ വിജയം എടുത്തുപറയേണ്ടതാണ്. മുപ്പത്തിമൂന്ന് പഞ്ചായത്തുകളുടെ ഭരണം അവര്‍ക്ക് നേടാനായി. മറ്റ് മുന്നണികളുടെ സീറ്റുകള്‍ നോക്കിയാല്‍ ഇത് ചെറിയ സംഖ്യയാകാം. എന്നാല്‍ അത് മഹത്തായ നേട്ടമാണെന്ന് പറയേണ്ടിയിരിക്കുന്നു.

അഞ്ചുവര്‍ഷം മുമ്പത്തേതിലും മൂന്നുമടങ്ങ് നേട്ടമാണത്. അതുപോലും പ്രതിയോഗികളെ ഏറെ അലോസരപ്പെടുത്തി എന്നു കാണാന്‍ കഴിയും. വാര്‍ത്തകളില്‍ അവരുടെ അങ്കലാപ്പ് പ്രകടവുമാണ്. കണക്കുകൂട്ടലുകളെയും പ്രവചനങ്ങളേയും അട്ടിമറിച്ചുകൊണ്ടാണത്. രണ്ട് മുന്‍സിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലും ഭരണം എന്‍ഡിഎ നേടി. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ 50 എണ്ണം കരസ്ഥമാക്കിയാണ് ബിജെപി ഭരണം പിടിച്ചത്. നാലരപതിറ്റാണ്ടായി സിപിഎം ഭരിച്ച നഗരസഭയില്‍ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലെത്തുന്നത് സഹിക്കാനും ദഹിക്കാനും കഴിയാത്തവരാണ് പ്രതിപക്ഷത്തിരിക്കേണ്ടിവന്നത് എന്നതാണ് വസ്തുത.

അതിന്റെ ഒന്നാന്തരം തെളിവാണ് തിരുവനന്തപുരത്ത് കണ്ടത്. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്നു വിജയിച്ച മുന്‍ ഡിജിപി ശ്രീലേഖ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎല്‍എയോട് സൗഹൃദപൂര്‍വ്വം നടത്തിയ അഭ്യര്‍ഥന വിവാദമാക്കിയത് അതിന്റെ തെളിവാണ്. കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നു. അതൊഴിഞ്ഞുതരാമോ എന്ന് ചോദിച്ചതാണ് ധിക്കാരമായും അഹന്തയായും അധികാരത്തിന്റെ ഹുങ്കുമായൊക്കെ ദുര്‍വ്യാഖ്യാനിച്ചത്. എംഎല്‍എയും മന്ത്രി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുമൊക്കെ അതേറ്റുപിടിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ബിജെപിയോടുള്ള അയിത്തം അവസാനിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായി. അതിന്റെ ഒന്നാന്തരം തെളിവാണ് തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കണ്ടത്. അവിടെ ജയിച്ച, കോണ്‍ഗ്രസ്സിന്റെ എട്ടുപേര്‍ നേതൃത്വത്തിന്റെ തെറ്റായ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായി. കോണ്‍ഗ്രസിന്റെ സ്വതന്ത്രനെ മുന്നില്‍നിര്‍ത്തി സിപിഎം കളിച്ച കുതന്ത്രത്തിന് കൂച്ചുവിലങ്ങിടാനായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ കളി. 10 അംഗങ്ങള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കോണ്‍ഗ്രസ് സ്വതന്ത്രനെ 12 വോട്ടിന് തോല്പിച്ച് ബിജെപി പിന്തുണച്ച സ്വതന്ത്രന് ജയിക്കാനായി. ഇതിനെ തെറ്റായി വ്യാഖ്യാനിക്കാണ് മുഖ്യമന്ത്രി പോലും തയ്യാറായത്. കോണ്‍ഗ്രസായി ജയിച്ചാലും അവരെല്ലാം ബിജെപിയായി മാറുമെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി നിരത്തിയത്.

ആലപ്പുഴയില്‍ എട്ടുപഞ്ചായത്തുകളിലും തിരുവനന്തപുരത്തും കാസര്‍കോടും അഞ്ചുപഞ്ചായത്തുകളിലും വിജയം നേടാനായി. കോട്ടയത്തും തൃശൂരും മൂന്നുവീതവും പാലക്കാട് രണ്ടും പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. കൊല്ലത്ത് നെടുവത്തൂര്‍ പഞ്ചായത്തിലും ഭരണം പിടിച്ചു. കൂടാതെ പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തി തൃപ്പൂണിത്തുറയില്‍ ഭരണം പിടിക്കുകയും ചെയ്തു. കാലങ്ങളായി എല്‍ഡിഎഫും യുഡിഎഫും അടക്കിവാണ പഞ്ചായത്തുകള്‍ പലതും അവര്‍ക്ക് കൈവിട്ടു. ബിജെപി-കോണ്‍ഗ്രസ് സഖ്യമെന്ന് എല്‍ഡിഎഫും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള ധാരണയെന്ന് കോണ്‍ഗ്രസും നടത്തുന്ന കള്ളപ്രചരണങ്ങള്‍ പൊളിയുന്ന കാഴ്ചയായിരുന്നു പലേടത്തും ദൃശ്യമായത്. ആലപ്പുഴയില്‍ ഇന്‍ഡി മുന്നണിയായി കോണ്‍ഗ്രസും സിപിഎമ്മും മത്സരിച്ചു. എന്നിട്ടും അവിടെ എട്ടുപഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ ബിജെപിക്കായി. ഏതായാലും മത്സരം തീര്‍ന്നു. ഇനി നാടിന്റെയും നാട്ടുകാരുടെയും ഉന്നതിക്കായി പ്രയത്നിക്കാമെന്ന് എല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാം.

Tags: Bjp Kerala#ThiruvananthapuramMayorkerala local body election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണാ നായര്‍,
Kerala

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

Main Article

മാറാത്തത് ഇനി മാറും; കേരള രാഷ്‌ട്രീയത്തിലെ അടിത്തട്ട് മാറ്റത്തിന്റെ ഗണിതവും ദിശയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.