Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിസ്മൃതിയിലായ ഭാരതത്തിന്റെ ചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 05:59 am IST
in Samskriti

1992-ല്‍ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ജെ.ആര്‍.ഡി. ടാറ്റ പറഞ്ഞു, ‘ഭാരതം ഒരു സാമ്പത്തിക വന്‍ശക്തിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാരതം ഒരു സന്തോഷമുള്ള രാജ്യമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

ഇന്ന്, അധികാരം മാത്രമാണ് ആദരിക്കപ്പെടുന്നത്. സൗമ്യത ആദരിക്കപ്പെടുന്ന ഒരു ലോകം നമ്മള്‍ സൃഷ്ടിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ഈ അധികാരവും, സമ്പത്തിനോടുള്ള ആര്‍ത്തിയും നമ്മെ സന്തോഷിപ്പിക്കുന്നുണ്ടോ? ഭാരതം ഇന്ന് ലോകശ്രദ്ധയുടെ നെറുകയിലാണ്. നാം ലോകത്തിന് മുന്നില്‍ നമ്മെത്തന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതു പ്രധാനമാണ്. ലോകത്തിന് പകര്‍ന്നുനല്‍കാന്‍ നമ്മുടെ പക്കല്‍ എന്തുണ്ട് എന്നതും നോക്കികാണേണ്ടതുണ്ട്.

ജ്ഞാനോദയം സ ിദ്ധിച്ചവരെ വാര്‍ത്തെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ഭാരതീയ സംസ്‌കാരത്തിന്റെ സത്ത എന്നത് എപ്പോഴും മനുഷ്യന്റെ മുക്തിയെക്കുറിച്ചായിരുന്നു എന്ന കാര്യം നമ്മള്‍ വിസ്മരിച്ചിരിക്കുന്നു. മനുഷ്യനെ ഇത്രത്തോളം ആഴത്തിലും വ്യക്തതയോടും കൂടി മനസ്സിലാക്കിയ മറ്റൊരു സംസ്‌കാരവും ലോകത്തില്ല; ഒരു വ്യക്തിയെ തന്റെ പരമമായ അവസ്ഥയിലേക്ക് എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തിയ സംസ്‌കാരമാണിത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ജ്ഞാനോദയം സിദ്ധിച്ച മനുഷ്യരെ വാര്‍ത്തെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ നമ്മുടെ പക്കലുണ്ട്. പാശ്ചാത്യ സമൂഹങ്ങള്‍ രാഷ്‌ട്രീയവും സാമൂഹികവും ശാരീരികവുമായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മള്‍ വിമോചനത്തെ, അഥവാ പരമമായ മുക്തിയെ കാണുന്നത് നമ്മുടെ അസ്തിത്വത്തിന്റെ തന്നെ അടിസ്ഥാന മൂല്യമായാണ്.

ഭാരതീയ ആത്മീയതയുടെ സത്ത എന്നത് വിശ്വാസപ്രമാണങ്ങളല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ അതിശക്തമായ ബൗദ്ധിക അടിത്തറയോടെ അതിഗംഭീരമായി ആവിഷ്‌കരിക്കപ്പെട്ട ശാസ്ത്രീയമായ ചില പ്രക്രിയകളാണിത്; അവ ശരീരത്തെയും മനസ്സിനെയും ഒരു പ്രത്യേക തലത്തിലേക്ക് പരിപാകപ്പെടുത്തിയെടുക്കുന്നു. അതുകൊണ്ടാണ് വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ നമ്മുടെ രാജ്യം ഇത്ര അനായാസമായി മുന്നേറുന്നത്.

ഒരു രാഷ്‌ട്രം എന്ന നിലയില്‍ ഭാരതം വളരെ സവിശേഷമാണ്. മറ്റെവിടെയും കാണാന്‍ കഴിയാത്ത ഒരു പ്രത്യേക സ്വഭാവഗുണവും മൂല്യബോധവും ഇവിടെയുണ്ട്. ഇന്ന് നമ്മള്‍ ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്ന് വിളിക്കുന്ന ഈ ജനതയ്‌ക്ക്, മറ്റെവിടെയും കണ്ടെത്താന്‍ പ്രയാസമായ ഒരു പ്രത്യേക അവബോധവും ജ്ഞാനവും പണ്ടുമുതലേ ഉണ്ടായിരുന്നു. ആന്തരികമായ ക്ഷേമത്തെകുറിച്ച് ചിന്തിക്കുമ്പോള്‍ ലോകം എപ്പോഴും കിഴക്കോട്ട് (ഭാരതത്തിലേക്ക്) ആണ് നോക്കിയിരുന്നത്. അങ്ങനെയെങ്കില്‍, ലോകത്തിലെ സകല രാഷ്‌ട്രങ്ങളെയും ധ്യാനാത്മകമാക്കാന്‍ ഭാരതത്തിന് എന്തുകൊണ്ട് പരിശ്രമിച്ചുകൂടാ?

അതുകൊണ്ടാണ് ഞാന്‍ ‘യോഗ’യെക്കുറിച്ച് പറയുന്നത്. ഞാന്‍ യോഗയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആളുകള്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന വിവിധ ശാരീരിക നിലകളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. യോഗ എന്നത് ഒരു മാര്‍ഗ്ഗമാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബോധത്തിലേക്ക് നമ്മെ നയിക്കുന്ന സമ്പൂര്‍ണ്ണമായ ഒരു സാങ്കേതികവിദ്യയാണത്; പ്രപഞ്ചത്തിലെ ഓരോന്നിനെയും ഓരോരുത്തരെയും നിങ്ങളുടെ തന്നെ ഭാഗമായി അനുഭവിക്കുകയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങേയറ്റം വ്യക്തതയോടെ ദര്‍ശിക്കാനുള്ള ഒരു അവസ്ഥയിലേക്ക് അത് ആത്യന്തികമായി നിങ്ങളെ നയിക്കുകയും ചെയ്യുന്നു.

അധിനിവേശമോ ഉള്‍ക്കൊള്ളലോ ഒരാളെ നിങ്ങളുടേതാക്കി മാറ്റാന്‍ രണ്ട് വഴികളുണ്ട് – ഒന്ന് കീഴടക്കലിലൂടെയാണ്, മറ്റൊന്ന് ഉള്‍ക്കൊള്ളലിലൂടെയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് യോഗയുടെ വഴി; എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആധുനിക ശാസ്ത്രം തെരഞ്ഞെടുത്തത് കീഴടക്കലിന്റെ വഴിയാണ്. ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് തെറ്റായ ഒരു ധാരണയാണ് നമുക്കുള്ളത്. ഒരാളെ ഉപദ്രവിച്ചുകൊണ്ട് കീഴടക്കുന്നതാണോ അതോ സ്‌നേഹത്തിലൂടെ ഒരാളെ കൂടെക്കൂട്ടുന്നതാണോ യഥാര്‍ത്ഥ നേട്ടം? നേട്ടങ്ങളെക്കുറിച്ചുള്ള നമ്മുടെ ബാലിശമായ ചിന്താഗതികള്‍ മാറേണ്ടതുണ്ട്, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സില്‍. ബലം പ്രയോഗിച്ചുള്ള രീതികള്‍ പെട്ടെന്ന് ഫലം നല്‍കിയേക്കാമെങ്കിലും അവ പരുക്കനും അപരിഷ്‌കൃതവുമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലും സൗമ്യതയിലുമാണ് ജീവന്‍ യഥാര്‍ത്ഥത്തില്‍ പുരോഗമിക്കുന്നത്. അതുകൊണ്ട്, വ്യക്തമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രമായി മാറാനും, നമുക്ക് വേണ്ടിയും ലോകത്തിലെ മറ്റെല്ലാവര്‍ക്കും വേണ്ടിയും ഐശ്വര്യം സൃഷ്ടിക്കാനുമാകണം നമ്മുടെ പരിശ്രമം. നിര്‍ഭാഗ്യവശാല്‍, രണ്ട് നൂറ്റാണ്ടിലധികം നീണ്ടുനിന്ന കടുത്ത ദാരിദ്ര്യം കാരണം നമ്മുടെ ആത്മീയ മൂല്യങ്ങളുടെ യഥാര്‍ത്ഥ രൂപം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മൂല്യങ്ങളെ വീണ്ടെടുത്ത്, ഓരോ വ്യക്തിയുടെയും മുക്തിക്കുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി മാറ്റുകയും അതിന്റെ അപാരമായ സാധ്യതകള്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുക എന്നത് ഓരോ തലമുറയുടെയും ഉത്തരവാദിത്തമാണ്.

ഈ സംസ്‌കാരം ഒരിക്കല്‍ കൂടി ആവിഷ്‌കാരം കണ്ടെത്താനും സ്വയം പുനഃപ്രതിഷ്ഠിക്കാനുമുള്ള സമയമായിരിക്കുന്നു. അധിനിവേശങ്ങളും ദാരിദ്ര്യവും കാരണം അതിനു ചില വൈകല്യങ്ങള്‍ സംഭവിക്കുകയും, നമ്മള്‍ അധികാരത്തിനും സമ്പത്തിനും പിന്നാലെ പോവുകയും ചെയ്‌തെങ്കിലും നമ്മുടെ ആത്മീയ ധാര ഇപ്പോഴും നശിച്ചിട്ടില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് പരമമായ മുക്തിയെക്കുറിച്ചാണെന്ന് ഒരു രാഷ്‌ട്രമെന്ന നിലയില്‍ നാം ലോകത്തിന് മാതൃകയായി കാണിച്ചുകൊടുക്കണം: എല്ലാത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം, മുന്‍വിധികളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം. ഇത്തരമൊരു ലക്ഷ്യം സ്ഥാപിച്ചെടുക്കുക എന്നതാണ് ഇന്ന് ഏറ്റവും പ്രധാനം, കാരണം ബാഹ്യചുറ്റുപാടുകള്‍ ഓരോ മനുഷ്യനെയും വലിയ അളവില്‍ പരിമിതപ്പെടുത്തുന്നു. ഭയം പലവിധത്തില്‍ മനുഷ്യബുദ്ധിയെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ ഒരാള്‍ക്ക് തന്റെ പരമമായ ലക്ഷ്യം മുക്തിയാണെന്ന് ബോധ്യപ്പെട്ടാല്‍, മറ്റൊന്നും അയാള്‍ക്ക് അതിനേക്കാള്‍ പ്രധാനമാകില്ല. അയാള്‍ വ്യക്തമായ ധാരണയോടെയും ഉത്തരവാദിത്തബോധത്തോടെയും ജീവിതത്തെ സമീപിക്കുന്നു.

പരസ്പരം കടിച്ചു കീറുന്ന ലോകസാഹചര്യങ്ങള്‍ക്ക് പകരം ഒരു ബദല്‍ മാതൃകയാകാന്‍ നമുക്ക് സാധിക്കണം. ആക്രമണോത്സുകതയോ സമ്പത്തോ കൊണ്ടല്ല, മറിച്ച് ജീവിതത്തെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് ആദരിക്കപ്പെടുന്ന ഒരു സമൂഹത്തെ നാം കെട്ടിപ്പടുക്കണം. സൗമ്യതയെ ആദരിക്കാന്‍ പഠിക്കുന്നത് വരെ, ലോകത്തിന് പരിഷ്‌കൃതമായ സാഹചര്യങ്ങള്‍ ഒരിക്കലും അനുഭവിക്കാന്‍ കഴിയില്ല.

Tags: Sadguru Jaggi Vasudevspirit of IndiaIndian Spirituality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മകര സംക്രാന്തി പുതിയ തുടക്കത്തിനുള്ള സമയം

Samskriti

ധ്യാനിക്കുന്നതെങ്ങനെ?

Samskriti

ആത്മീയതയും ലൗകികതയും

India

അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ആശുപത്രി വിട്ട് സദ്ഗുരു ജഗ്ഗി വാസുദേവ്

India

സദ്ഗുരു സുഖം പ്രാപിക്കുന്നു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് ഈഷ ഫൗണ്ടേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.