തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. വക്കം ആങ്ങാവിളയിലാണ് അപകടം. കായിക്കര കടവില്‍ അബി, വക്കം ചാമ്പാവിള സ്വദേശി ശ്രീനാഥ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലയ്‌ക്കാമുക്ക് ഭാഗത്ത് നിന്നും വന്ന ബുള്ളറ്റും എതിര്‍ദിശയിലൂടെ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
















