ലണ്ടന്‍: ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് ഹിന്ദു സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഖാലിസ്ഥാന്‍ തീവ്രവാദികള്‍ തടസ്സപ്പെടുത്തി. ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ച സമരത്തിനിടെ ഖാലിസ്ഥാനി ഗ്രൂപ്പ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. അവര്‍ ഖാലിസ്ഥാനി പതാകകളും വീശി. ബംഗ്ലാദേശി-ഹിന്ദുക്കളും ബ്രിട്ടീഷ്-ഹിന്ദുക്കളും സംഘടിപ്പിച്ച പ്രകടനം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതു ലക്ഷ്യമിട്ടായിരുന്നു.
‘സൗഹാര്‍ദ്ദത്തിനും ഹിന്ദു ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നവരെ നിശബ്ദമാക്കാന്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ‘ യുകെ ഇന്‍സൈറ്റ് ഗ്രൂപ്പ് വക്താവ് പറഞ്ഞു.
















