തിരുവനന്തപുരം:ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നിയന്ത്രണം.തിങ്കളാഴ്ച വൈകുന്നേരം ആറു മുതല്‍ എട്ടു മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ക്രിസ്തുമസ്-പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് കനകക്കുന്നില്‍ വസന്തോത്സവം ഒരുക്കിയിരിക്കുന്നത്.വര്‍ണാഭമായ ദീപാലങ്കാരവുമുണ്ട്.
ഇലുമിനേറ്റിംഗ് ജോയ് സ്‌പ്രെഡ്ഡിംഗ് ഹാര്‍മണി എന്ന ആശയത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
















