തൃശൂര്‍:ബോണ്‍ നത്താലെയ്‌ക്ക് വിനോദ സഞ്ചാര മേഖലയില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഇന്ത്യയുടെയും അതിന്റെ മൂല്യങ്ങളുടെയും അംബാസഡറായാണ് ഈ ഉത്സവത്തെ കാണുന്നത്.
നിറങ്ങളും കൂട്ടായ സന്തോഷവുംകൊണ്ട് സ്വരാജ് റൗണ്ട് സജീവമാകുമ്പോള്‍ പൈതൃകത്തില്‍ അഭിമാനം കൊളളുന്ന ഒരു നഗരത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ബോണ്‍ നത്താലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത് ചെറുകിട വ്യാപാര മേഖലയ്‌ക്ക് ഊര്‍ജം പകരും.ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തും. ആഗോള ടൂറിസം ഭൂപടത്തില്‍ തൃശൂരിനെ ഉറപ്പിച്ചുനിര്‍ത്താനും ഇത് സഹായകമാണെന്ന് മന്ത്രി പറഞ്ഞു.












