തായ്‌പേയ്: വടക്കുകിഴക്കന്‍ തായ്വാനിലെ യിലാന്‍ തീരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഭൂചലനമാണിത്. തലസ്ഥാനമായ തായ്‌പേയില്‍ 73 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് തായ്‌പേയ് നഗര സര്‍ക്കാര്‍ അറിയിച്ചു.
ബുധനാഴ്ച തായ്വാനിലെ തെക്കുകിഴക്കന്‍ തീരദേശമായ ടൈറ്റുങ്ങില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
2016 ല്‍ തെക്കന്‍ തായ്വാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 100 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 1999 ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,000 ത്തിലധികം പേരും മരിച്ചു
















